- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലയുടെ പേരിൽ സരിത കേന്ദ്രമന്ത്രിയെ വിളിച്ചു; നിജസ്ഥിതി അന്വേഷിക്കാൻ ചെന്നിത്തല പറഞ്ഞിട്ട് താൻ സരിതയെ വിളിച്ചിരുന്നു: മന്ത്രിയുടെ മുൻ പി എയുടെ മൊഴി സോളാർ കമ്മീഷനിൽ
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടാണ് സോളർ കേസ് മുഖ്യപ്രതി സരിത എസ്. നായരെ വിളിച്ചതെന്ന് മന്ത്രിയുടെ മുൻ പിഎ ടി.ജി.പ്രദോഷ് സോളർ കമ്മിഷനിൽ. ചെന്നിത്തലയുടെ പേരുപറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചോദിക്കാനാണ് താൻ സരിതയെ വിളിച്ചത്. 2012ലായിരുന്നു ഇതെന്നും പ്രദോഷ് പറഞ്ഞു. രമേശ് ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫോൺവിളിച്ച് സരിത സമയം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രദോഷ് പറഞ്ഞു. പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രദോഷിനെ ചോദ്യം ചെയ്യാൻ കമ്മിഷൻ വിളിപ്പിച്ചത്. ചെന്നിത്തലയുടെ പി. എ ആയിരുന്ന പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത മൊഴി നൽകിയ പശ്ചാത്തലത്തിലാണ് ഇയാളിൽ നിന്ന് മൊഴിയെടുക്കാൻ കമ്മിഷൻ വിളിച്ചു വരുത്തിയത്. 2012ലാണ് ചെന്നിത്തല പറഞ്ഞിട്ട് താൻ സരിതയെ വിളിച്ചത്. രമേശ് ചെന്നിത്തലയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സരിത ഫോൺ വിളിച

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടാണ് സോളർ കേസ് മുഖ്യപ്രതി സരിത എസ്. നായരെ വിളിച്ചതെന്ന് മന്ത്രിയുടെ മുൻ പിഎ ടി.ജി.പ്രദോഷ് സോളർ കമ്മിഷനിൽ. ചെന്നിത്തലയുടെ പേരുപറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചോദിക്കാനാണ് താൻ സരിതയെ വിളിച്ചത്. 2012ലായിരുന്നു ഇതെന്നും പ്രദോഷ് പറഞ്ഞു.
രമേശ് ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫോൺവിളിച്ച് സരിത സമയം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രദോഷ് പറഞ്ഞു. പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രദോഷിനെ ചോദ്യം ചെയ്യാൻ കമ്മിഷൻ വിളിപ്പിച്ചത്.
ചെന്നിത്തലയുടെ പി. എ ആയിരുന്ന പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത മൊഴി നൽകിയ പശ്ചാത്തലത്തിലാണ് ഇയാളിൽ നിന്ന് മൊഴിയെടുക്കാൻ കമ്മിഷൻ വിളിച്ചു വരുത്തിയത്. 2012ലാണ് ചെന്നിത്തല പറഞ്ഞിട്ട് താൻ സരിതയെ വിളിച്ചത്. രമേശ് ചെന്നിത്തലയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സരിത ഫോൺ വിളിച്ച് ഇതിനായി സമയം ആവശ്യപ്പെടുകയും ചെയ്‌തെന്ന് പ്രദോഷ് കമീഷനെ അറിയിച്ചു.

