- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണം പോയിട്ടും സോളാർ ചൂട് കുറയുന്നില്ല; ഉമ്മൻ ചാണ്ടിയേയും സരിതയേയും സോളർ കമ്മിഷൻ വീണ്ടും വിസ്തരിച്ചേക്കും; പി സി ജോർജ്ജും കെ ബാബുവും മുൻ ഡിജിപി ബാലസുബ്രഹ്മണ്യവും അടക്കം പുതുതായി വിസ്തരിക്കുന്നത് 21 പേരെ
കൊച്ചി: യുഡിഎഫ് ഭരണം പോയിട്ടും സോളാർ കേസിന്റെ ചൂട് കുറയുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മേൽ കുരുക്കായി തന്നെ ഈ ഖഡ്ഗം തൂങ്ങിക്കിടക്കുകയാണ്. മുൻ സർക്കാറിന്റെ ഭരണം തന്നെ പോകുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ച സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെയും സരിതയെയും വീണ്ടും വിസ്തരിക്കാൻ സാധ്യതയുണ്ട്. സോളാർ കമ്മീഷൻ മുമ്പാകെ മറ്റ് കക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സോളർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ, പി.സി.ജോർജ് എംഎൽഎ എന്നിവരുൾപ്പെടെയുള്ള 15 സാക്ഷികളെയാണ് സോളാർ കമ്മീഷൻ മുമ്പാകെ വിസ്തരിക്കുന്നത്. മുൻ മന്ത്രി കെ ബാബു, മുൻ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം, യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ എന്നിവരുൾപ്പെടെ 21 പേരെ പുതിയതായി വിസ്തരിച്ചേക്കും. കമ്മിഷനിലെ വിവിധ കക്ഷികൾ നൽകിയ പട്ടികയിൽ 11നു ജസ്റ്റിസ് ജി.ശിവരാജൻ അന്തിമ തീരുമാനമെടുക്കും. ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടു കമ്മിഷന്റെ അഭിഭാഷകൻ സി. ഹരികുമാറും ലോയേഴ്‌സ് യൂണിയൻ ജനറ

കൊച്ചി: യുഡിഎഫ് ഭരണം പോയിട്ടും സോളാർ കേസിന്റെ ചൂട് കുറയുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മേൽ കുരുക്കായി തന്നെ ഈ ഖഡ്ഗം തൂങ്ങിക്കിടക്കുകയാണ്. മുൻ സർക്കാറിന്റെ ഭരണം തന്നെ പോകുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ച സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെയും സരിതയെയും വീണ്ടും വിസ്തരിക്കാൻ സാധ്യതയുണ്ട്. സോളാർ കമ്മീഷൻ മുമ്പാകെ മറ്റ് കക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സോളർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ, പി.സി.ജോർജ് എംഎൽഎ എന്നിവരുൾപ്പെടെയുള്ള 15 സാക്ഷികളെയാണ് സോളാർ കമ്മീഷൻ മുമ്പാകെ വിസ്തരിക്കുന്നത്.
മുൻ മന്ത്രി കെ ബാബു, മുൻ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം, യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ എന്നിവരുൾപ്പെടെ 21 പേരെ പുതിയതായി വിസ്തരിച്ചേക്കും. കമ്മിഷനിലെ വിവിധ കക്ഷികൾ നൽകിയ പട്ടികയിൽ 11നു ജസ്റ്റിസ് ജി.ശിവരാജൻ അന്തിമ തീരുമാനമെടുക്കും. ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടു കമ്മിഷന്റെ അഭിഭാഷകൻ സി. ഹരികുമാറും ലോയേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ബി.രാജേന്ദ്രനുമാണ് അപേക്ഷ നൽകിയത്.
ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി അഗസ്റ്റിനെ വിസ്തരിക്കണമെന്നു കക്ഷികളിലൊരാളായ ജോൺ ജോസഫ് ആവശ്യമുന്നയിച്ചു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകണമെന്ന അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ചു 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജിക്കുമോൻ ജേക്കബിന് എതിർപ്പ് അറിയിക്കാനും അഭിഭാഷകന്റെ അപേക്ഷ പ്രകാരം 11 വരെ സമയം നൽകി.
വീണ്ടും വിസ്തരിക്കേണ്ടവരുടെ പട്ടിക ഇങ്ങനെയാണ്:
ഉമ്മൻ ചാണ്ടി, സരിത എസ്.നായർ, ജിക്കുമോൻ ജേക്കബ്, സലിംരാജ്, വ്യവസായി ഏബ്രഹാം കലമണ്ണിൽ, ക്വാറിയുടമ മല്ലേലിൽ ശ്രീധരൻനായർ, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിള, ടീം സോളർ മുൻ ജീവനക്കാരി ജിഷ, അനർട്ട് ഉദ്യോഗസ്ഥൻ അനീഷ് എസ്.പ്രസാദ് അല്ലെങ്കിൽ രാജേഷ് നായർ, സോളർ കേസിലെ പരാതിക്കാരനായ മുടിക്കൽ സജാദ്, എഡിജിപി എ.ഹേമചന്ദ്രൻ, പി.സി.ജോർജ് എംഎൽഎ, സി.എൽ. ആന്റോ, ടീം സോളർ മുൻ ജീവനക്കാരൻ മണിമോന്റെ സഹോദരൻ റിജേഷ്, ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടർ.
പുതിയതായി വിസ്തരിക്കേണ്ടവരുടെ പട്ടിക: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കെ.എസ്.വാസുദേവശർമ, ഗൺമാൻ ആയിരുന്ന പ്രദീപ്, രവി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേന്ദ്രൻ, യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ, മുൻ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം, മുൻ മന്ത്രി കെ. ബാബു, നിയമസഭാ സെക്രട്ടറി, മല്ലേലിൽ ശ്രീധരൻനായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട മജിസ്‌ട്രേട്ട്, കോൺഗ്രസ് മുൻ എംഎൽഎ ബാബു പ്രസാദ്, കോട്ടയം ഡിസിസി അംഗം തോമസ് കൊണ്ടോടി, പൊലീസ് ആസ്ഥാനത്തെ സൈബർസെൽ അസിസ്റ്റന്റ് കമ്മിഷണർ, എറണാകുളം ബിഎസ്എൻഎൽ നോഡൽ ഓഫിസർ, ഡിവൈഎസ്‌പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ജോസഫ്, ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കേ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.കെ.രാമചന്ദ്രൻനായർ, കോഴ കൊടുക്കാൻ സരിതയ്ക്കു ഡൽഹിയിൽ പണം കൈമാറിയതായി പറയുന്ന ധീരജ്, കോട്ടയത്തെയും ആലപ്പുഴയിലെയും കലക്ടറുടെ പ്രതിനിധികൾ, നോബി അഗസ്റ്റിൻ.

