- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽവാസ വേളയിൽ സരിത എഴുതിയ കത്ത് ഹാജരാക്കണം; കത്ത് പരസ്യമായ രഹസ്യമെന്ന് സോളാർ കമ്മീഷൻ; പറ്റില്ലെന്ന് സരിത; തൊണ്ട വേദനയാണെന്ന കാരണം പറഞ്ഞ് ജോപ്പനും മുങ്ങി: കമ്മീഷന്റെ വാക്ക് കേട്ടതായി ഭാവിക്കാതെ പ്രതികൾ
തിരുവനന്തപുരം: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി തീരാൻ ആഴ്‌ച്ചകൾ മാത്രം ബാക്കിനിൽക്കേ കേസിലെ പ്രതികൾ ഓരോരുത്തരായി കമ്മീഷന്റെ വാക്ക് വകവെയ്ക്കാതെ മുങ്ങുന്നു. അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാകാൻ മടികാണിച്ച് കേസിലെ പ്രതി സരിത എസ് നായർക്ക് പിന്നാലെ ജോപ്പനും മുങ്ങി. അതിനിടെ സരിത എഴുതിയ ക

തിരുവനന്തപുരം: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി തീരാൻ ആഴ്‌ച്ചകൾ മാത്രം ബാക്കിനിൽക്കേ കേസിലെ പ്രതികൾ ഓരോരുത്തരായി കമ്മീഷന്റെ വാക്ക് വകവെയ്ക്കാതെ മുങ്ങുന്നു. അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാകാൻ മടികാണിച്ച് കേസിലെ പ്രതി സരിത എസ് നായർക്ക് പിന്നാലെ ജോപ്പനും മുങ്ങി. അതിനിടെ സരിത എഴുതിയ കത്ത് വായിച്ചേ അടങ്ങൂവെന്ന വാശിയിലുമാണ് കമ്മീഷൻ.
പത്തനംതിട്ട ജയിലിൽ വച്ച് സരിത എഴുതിയെന്ന് പറയപ്പെടുന്ന കത്ത് ഹാജരാക്കണമെന്ന നിർദേശമാണ് സോളാർ കമ്മീഷൻ മുന്നോട്ടുവച്ചത്. അതേസമയം കത്ത് പ്രാധാന്യമുള്ളതല്ലെന്ന് പറഞ്ഞ് ഹാജരാക്കാൻ കഴിയില്ലെന്ന് സരിതയും വ്യക്തമാക്കി. സരിതയുടെ അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത തവണ സരിത കോടതിയിൽ ഹാജരാവുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, കമ്മിഷന്റെ പദവിയെ ചെറുതായി കാണുന്നവർ ദുഃഖിക്കേണ്ടി വരുമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്രിസ് ശിവരാജൻ പറഞ്ഞു. ഈ മാസം 18ലെ സിറ്റിംഗിൽ കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടേയും അഭിഭാഷകർ ഹാജരാവണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. അതിനിടെ കേസിലെ മറ്രൊരു പ്രതി ടെനി ജോപ്പൻ ഇന്ന് കമ്മിഷന് മുമ്പാകെ ഹാജരായില്ല. തൊണ്ട വേദനയാണെന്നും അതിനാൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി ജോപ്പൻ അവധി അപേക്ഷ നൽകുകയായിരുന്നു.
മുമ്പ് പത്രസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ വിവാദ കത്തിൽ സോളാർ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുന്ന കാര്യങ്ങളൊന്നുമില്ലെന്നും കത്ത് തന്റെ സ്വാകാര്യതയാണെന്നുമാണ് സരിതയുടെ നിലപാട്. സരിത ഉയർത്തിക്കാട്ടിയ കത്ത് പുറത്ത് വന്നാൽ കേരളത്തിൽ അത് വലിയൊരു രാഷ്ട്രീയകോളിളക്കം തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കമ്മീഷന് മുമ്പാകെ ഹാജരാവാൻ സരിതയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സരിത ഇതുവരെ തയ്യാറായിട്ടില്ല. തുടർന്നും ഹാജരാവാൻ കഴിയില്ലെന്ന് സരിത കമ്മീഷനെ അറിയിച്ചപ്പോൾ ഇനി കമ്മീഷൻ പിരിച്ചിവിട്ടിട്ടാകുമോ അവർക്ക് ഹാജരാവാൻ സാധിക്കുകയെന്ന് കമ്മീഷൻ പരിഹാസരൂപത്തിൽ ചോദിച്ചു. കത്ത് പരസ്യമായ രഹസ്യമാണെന്നും സോളാർ കമ്മീഷൻ അഭിപ്രായപ്പെട്ടു.
ഹാജരാവണമെന്ന കമ്മീഷൻ നിഷക്കർഷിച്ചതോടെ കമ്മീഷന് മുമ്പാകെ ഹാജരാവാൻ സരിത സന്നന്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കത്ത് ഹാജരാക്കാൻ കഴിയില്ലെന്ന സരിതയുടെ തടസ്സവാദം സംബന്ധിച്ചുള്ള തീരുമാനം സോളാർ കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

