- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2012 ജൂലൈ 23ന് ലോകം രക്ഷപ്പെട്ടത് അത്ഭുതകരമായി; ഭൂമിയുടെ സ്ഥിതി മാറിമറിയാതെ രക്ഷപ്പെട്ടത് മഹാഭാഗ്യം കൊണ്ട്
സൂര്യന് കീഴെയും ഇപ്പോൾ സൂര്യന് മുകളിൽ പ്രപഞ്ചത്തിൽ എന്ത് സംഭവമുണ്ടായാലും അത് ആദ്യമറിയുന്നത് മാദ്ധ്യമപ്രവർത്തകരാണ്. അവരത് പൊടിപ്പും തൊങ്ങലും വച്ച് എത്തേണ്ടിടത്തെല്ലാം എത്തിക്കുകയും ചെയ്യും. എന്നാൽ 2012 ജൂലൈ 23 ന് സൂര്യനുമായി ബന്ധപ്പെട്ട് ഒരു മഹാസംഭവമുണ്ടായിരുന്നുവെന്ന് എത്ര മാദ്ധ്യമപ്രവർത്തകർ അറിഞ്ഞിട്ടുണ്ട്. ശാസത്രജ്ഞർ ഇപ്പോ
സൂര്യന് കീഴെയും ഇപ്പോൾ സൂര്യന് മുകളിൽ പ്രപഞ്ചത്തിൽ എന്ത് സംഭവമുണ്ടായാലും അത് ആദ്യമറിയുന്നത് മാദ്ധ്യമപ്രവർത്തകരാണ്. അവരത് പൊടിപ്പും തൊങ്ങലും വച്ച് എത്തേണ്ടിടത്തെല്ലാം എത്തിക്കുകയും ചെയ്യും. എന്നാൽ 2012 ജൂലൈ 23 ന് സൂര്യനുമായി ബന്ധപ്പെട്ട് ഒരു മഹാസംഭവമുണ്ടായിരുന്നുവെന്ന് എത്ര മാദ്ധ്യമപ്രവർത്തകർ അറിഞ്ഞിട്ടുണ്ട്. ശാസത്രജ്ഞർ ഇപ്പോൾ അത് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മീഡിയ അതറിഞ്ഞിരിക്കുന്നത്. സൂര്യനുമായി ബന്ധപ്പെട്ട ആ മഹാസംഭവം നമ്മുടെ ഭൂമിയെ മുച്ചൂടും നശിപ്പിക്കാൻ മാത്രം പ്രാപ്തിയുള്ളതായിരുന്നുവത്രെ.
അതായത് അന്നുണ്ടായ ശക്തമായ സൗരക്കാറ്റിൽ ഭൂമിയുടെ സ്ഥാനം തന്നെ മാറിപ്പോകുകയും തൽഫലമായി സർവനാശം സംഭവിക്കുമായിരുന്നുമെന്നുമാണ് ശാസ്ത്രജ്ഞർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയായിരുന്നുവെങ്കിൽ ആ ഞെട്ടിപ്പിക്കുന്ന വാർത്ത പരമാവധി മുതലാക്കാൻ ഒരു ചാനലുകാരനും കഴിയില്ല. ഭൂമി തന്നെ ഒരു സങ്കല്പമായി മാറുമായിരുന്ന ആ ദുരന്തത്തിൽ പിന്നെ ആര് അവശേഷിക്കാൻ അല്ലേ...!!.
2012 ജൂലൈ 23 ന് ഭൂമി ഒരു സൗരക്കാറ്റിന് വളരെയടുത്ത് വരെ എത്തിയിരുന്നുവെന്നാണ് ഗവേഷകർ ഇപ്പോൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഭൂമിയിലെ കോടാനുകോടി ചരാചരങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കാം അവസാന നിമിഷത്തിൽ ആ സൗരക്കാറ്റിന്റെ വായിലകപ്പെടാതെ ഭൂമി രക്ഷപ്പെട്ടതെന്നാണ് അവർ പറഞ്ഞത്. അന്നേ ദിവസം പ്ലാസ്മ ക്ലൗഡ് അഥവാ സിഎംഇ സൂര്യനിൽ നിന്ന് പുറപ്പെടുകയും അത് ഭൂമിക്ക് നേരെ കുതിക്കുകയും ചെയ്തിരുന്നു. സെക്കൻഡിൽ 3000 കിലോമീറ്റർ വേഗത്തിലായിരുന്നു ഇതിന്റെ വരവ്. സാധാരണ സൂര്യനിൽ നിന്നുണ്ടാവുന്ന പൊട്ടിത്തെറിയേക്കാൾ നാലിരട്ടി വേഗമുണ്ടായിരുന്നു ഇതിന്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും അപകടകരമായ പൊട്ടിത്തെറിയായിരുന്നു ഇതെന്നാണ് ഗവേഷകർ പറയുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഭൂമി ഞൊടിയിടയിൽ ഇരുട്ട് നിറയാനുള്ള ഒരു സാധ്യതയും ശാസ്ത്രജ്ഞന്മാർ കാണുന്നുണ്ട്. ലോകമാകെയുള്ള വൈദ്യുതി സപ്ലൈ അപ്പോൾ നിശ്ചലമാകുമെന്നുറപ്പായിരുന്നു.
2012ൽ ഉണ്ടായ പ്രധാനപ്പെട്ട സൗരസംഭവങ്ങളെപ്പറ്റി വിശദീകരിക്കവെ കൊളറാഡൊ യൂണിവേഴ്‌സിറ്റിയിലെ ഡാനിയേൽ ബേക്കറാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യങ്ങൾ വെളിപ്പെടുത്തിയത്. എൻ.ഒ.എ.എയുടെ സ്‌പേസ് വെതർ വർക്ക്‌ഷോപ്പിൽ സംസാസിക്കുകയായിരുന്നു അദ്ദേഹം. സോളാർ സ്റ്റോമുകൾ അഥവാ സൗരക്കാറ്റുകളെപ്പറ്റിയുള്ള ചർച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം ആപത്തുകൾ ഇനിയും സംഭവിക്കാനുള്ള സാധ്യതയേറെയാണെന്നും അതിനാൽ നാം കരുതിയിരിക്കണമെന്നുമാണ് ഡാനിയേൽ ബേക്കർ പറയുന്നത്.
സ്‌പേസ് ഫിസിസിസ്റ്റായ ജാനെറ്റ് .ജി.ലുഹ്മാനും യിങ് .ഡി.ലിയുവും നാച്വർ കമ്മ്യൂണിക്കേഷനിൽ അവതരിപ്പിച്ച ഒരു പ്രബന്ധത്തിൽ ഇത്തരം സൗരക്കാറ്റുകളെപ്പറ്റിയുള്ള കാര്യങ്ങൾ അനാവരണം ചെയ്യുന്നുണ്ട്. ഇത്തരം സൗരക്കാറ്റ് യഥാർത്ഥത്തിൽ രണ്ടെണ്ണമാണെന്നും സൂര്യനിൽ നിന്ന് പുറപ്പെട്ട് പത്തോ പതിനഞ്ചോ മിനുററിനുള്ളിൽ ഇവ വേർപെടുമെന്നും അതിൽ പറയുന്നു. ഈ ഇരട്ടക്കാറ്റുകൾ സ്‌പേസിന്റെ ഒരു പ്രത്യേക മേഖലയിലേക്കാണ് സഞ്ചരിക്കുന്നത്. അവ എത്തിപ്പെടുന്നയിടത്ത് സർവനാശമായിരിക്കും സംഭവിക്കുക.
മേൽ പ്രസ്താവിച്ച കാറ്റ് ഭൂമിക്കു നേരെ എത്തുകയാണെങ്കിൽ ചരിത്രത്തിൽ ഇന്നുവരെയുണ്ടാകാത്ത തരത്തിൽ ശക്തമായ കാറ്റ് ഇവിടെയുണ്ടാകും. തൽഫലമായി ഇവിടെ സർവനാശമായിരിക്കും ഉണ്ടാവുക. നാഷണൽ അക്കാദമി ഓഫ് സയൻസ് നടത്തിയ ഒരു പഠനമനുസരിച്ച് കത്രീന കൊടുങ്കാറ്റുണ്ടാക്കിയതിനേക്കാൾ 20 ഇരട്ടി നാശമായിരിക്കും പ്രസ്തുത സൗരക്കാറ്റിനാലുണ്ടാവുക. കാറ്റിന്റെ ഫലമായി ലോകം 19#ാ#ം നൂറ്റാണ്ടിലേക്ക് എടുത്തെറിയപ്പെടും. അതായത് ഇന്നു കാണുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റ് കണ്ടു പിടുത്തങ്ങളുമെല്ലാം പാടെ നശിക്കുമെന്ന് സാരം.