- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസങ്ങൾ വൈദ്യുതി നിലയ്ക്കും; ഇന്റർനെറ്റും മൊബൈലും നിർജീവമാകും; ശാസ്ത്രം നേടിയത് മിക്കവാറും ഒലിച്ചുപോവും; സൗരക്കാറ്റിൽ ലോകം മാറിമറിയുമെന്ന് ഭയന്ന് നാസ
മാസങ്ങളോളം വൈദ്യുതി നിലയ്ക്കുകയും ഇന്റർനെറ്റുൾപ്പെടെയുള്ള കാര്യങ്ങൾ നിർജീവമാകുകയും ചെയ്താൽ എന്താവും സ്ഥിതി? ലോകത്തിന്റെ നിലനിൽപ്പ് തന്നെ ഇതോടെ അസാധ്യമാകുമെന്നുറപ്പ്. അത്തരമൊരു സാഹചര്യം മുന്നിൽക്കണ്ട് അതിനുള്ള തയ്യാറെടുപ്പുകൾ അമേരിക്ക ആരംഭിച്ചുകഴിഞ്ഞു. ലോകത്തെ മാസങ്ങളോളം ഇരുട്ടിലാക്കുന്ന സൗരക്കാറ്റ് വീശാനുള്ള സാധ്യത മുന
മാസങ്ങളോളം വൈദ്യുതി നിലയ്ക്കുകയും ഇന്റർനെറ്റുൾപ്പെടെയുള്ള കാര്യങ്ങൾ നിർജീവമാകുകയും ചെയ്താൽ എന്താവും സ്ഥിതി? ലോകത്തിന്റെ നിലനിൽപ്പ് തന്നെ ഇതോടെ അസാധ്യമാകുമെന്നുറപ്പ്. അത്തരമൊരു സാഹചര്യം മുന്നിൽക്കണ്ട് അതിനുള്ള തയ്യാറെടുപ്പുകൾ അമേരിക്ക ആരംഭിച്ചുകഴിഞ്ഞു. ലോകത്തെ മാസങ്ങളോളം ഇരുട്ടിലാക്കുന്ന സൗരക്കാറ്റ് വീശാനുള്ള സാധ്യത മുന്നിൽക്കണ്ടുകൊണ്ടാണ് അമേരിക്കയുടെ ഈ തയ്യാറെടുപ്പ്.
ഇതൊരു ആശങ്കയല്ല. ഭൂമിയിൽ ഇതിന് മുമ്പ് സൗരക്കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്. 1859-ലാണ് യൂറോപ്പിനെയും വടക്കേ അമേരിക്കയെയും സൗരക്കാറ്റ് കീഴടക്കിയത്. ടെലഗ്രാഫ് സംവിധാനങ്ങൾ അപ്പാടെ തകർക്കുകയും പല ടെലഗ്രാഫ് ഓഫീസുകളും കത്തിനശിക്കുകയും ചെയ്തിരുന്നു. അന്ന് സംവിധാനങ്ങൾ കുറവായിരുന്നതുകൊണ്ട് നാശത്തിന്റെ തോതും കുറവായിരുന്നു.
എന്നാൽ, ആധുനിക ലോകത്തിൽ സൗരക്കാറ്റ് വീശിയാൽ ലോകം തന്നെ ഇല്ലാതാകുന്ന അവസ്ഥയാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സൂര്യനിൽനിന്നുള്ള ശക്തിയേറിയ വൈദ്യുതകാന്തിക തരംഗങ്ങൾ വൈദ്യുത നിലയങ്ങൾ കത്തിച്ചാമ്പലാക്കും. ഇന്റർനെറ്റ് സംവിധാനവും മൈബൈൽ ഫോണുകളും ക്രെഡിറ്റ് കാർഡുകളും പ്രവർത്തിക്കാതാവും.
അമേരിക്കയിൽ മാത്രം ഇതിലൂടെ 2.8 ട്രില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടാകുമെന്നാണ് 2008-ൽ നാഷണൽ അക്കാദമി ഓഫ് സയൻസ് നടത്തിയ പഠനത്തിൽ പറയുന്നത്. വൈദ്യുതി ഇല്ലാതാകുന്നതോടെ, മാസങ്ങളോളം ലോകം ഇരുട്ടിൽ കഴിയേണ്ടിവരുമെന്നും അവർ പറയുന്നു. 2012-ൽ സൗരക്കാറ്റ് ഭൂമിക്കടുത്തുവരെ എത്തിയെങ്കിലും ഇവിടെ പതിക്കാതെ പോയി. 2022-ൽ അത് ഭൂമിയിൽ പതിക്കാൻ 12 ശതമാനം സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായിരിക്കും അതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലെ ഭൂരിപക്ഷം രാജ്യങ്ങളും അതിന്റെ കെടുതി താങ്ങേണ്ടിവരും. പ്രകൃതി ദുരന്തങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സന്തുലിതാവസ്ഥ തകർക്കുന്നത് അപൂർവമാണ്. സൗരക്കാറ്റ് അത്തരത്തിലുള്ള നാശമാണ് വരുത്തുകയെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.