- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ വീടുകളിൽ ഇനി സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കും; പുത്തൻ ചുവടുവെയ്പ്പിനുള്ള പദ്ധതിയൊരുക്കി വൈദ്യുത മന്ത്രാലയം
മസ്‌കത്ത്: സൗരോർജ വൈദ്യുതി ഉൽപാദനമേഖലയിൽ പുത്തൻ ചുവടുവെയ്പിനുള്ള പദ്ധതിയുമായി വൈദ്യുതി മന്ത്രാലയം. വീടുകളിൽ വൈദ്യുതി ഉൽപാദനം ആരംഭിക്കുവാനുള്ള പദ്ധതിയാണ് ആരംഭിക്കുന്നത്. ഇതിനായി വീടുകളിൽ സോളാർ പാനലുകൾ വിതരണം ചെയ്യും. വീടുകളിലെ ഉപയോഗത്തിനു ശേഷമുള്ള വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകുന്ന സംവിധാനമായിരിക്കും നടപ്പിലാക്കുക. സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്നമ്പോൾ വൈദ്യുതിക്ക് തുല്യമായ തുക ബില്ലിൽ നിന്നും കുറയ്ക്കുകയും ചെയ്യും. ആ വർഷം പകുതിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ താമസസ്ഥലങ്ങളിൽ മാത്രം നടപ്പാക്കുന്ന പദ്ധതി പിന്നീട് വാണിജ്യ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുവാനാണ് തീരുമാനം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സൗരോർജം ഫലപ്രദമായി ഉപയോഗിക്കുന്ന മിഡിലീസ്റ്റ് രാഷ്ട്രങ്ങളിൽ ഒമാൻ മുൻനിരയിലെത്തും. എണ്ണവിലയിടിവിനെ തുടർന്നുണ്ടായ വരുമാന നഷ്ടം കുറക്കാൻ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി സബ്‌സിഡി ഒഴിവാക്കി നിരക്ക് വർധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് സർക്കാർ. പദ്ധതി
മസ്‌കത്ത്: സൗരോർജ വൈദ്യുതി ഉൽപാദനമേഖലയിൽ പുത്തൻ ചുവടുവെയ്പിനുള്ള പദ്ധതിയുമായി വൈദ്യുതി മന്ത്രാലയം. വീടുകളിൽ വൈദ്യുതി ഉൽപാദനം ആരംഭിക്കുവാനുള്ള പദ്ധതിയാണ് ആരംഭിക്കുന്നത്. ഇതിനായി വീടുകളിൽ സോളാർ പാനലുകൾ വിതരണം ചെയ്യും. വീടുകളിലെ ഉപയോഗത്തിനു ശേഷമുള്ള വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകുന്ന സംവിധാനമായിരിക്കും നടപ്പിലാക്കുക.
സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്നമ്പോൾ വൈദ്യുതിക്ക് തുല്യമായ തുക ബില്ലിൽ നിന്നും കുറയ്ക്കുകയും ചെയ്യും. ആ വർഷം പകുതിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ താമസസ്ഥലങ്ങളിൽ മാത്രം നടപ്പാക്കുന്ന പദ്ധതി പിന്നീട് വാണിജ്യ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുവാനാണ് തീരുമാനം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സൗരോർജം ഫലപ്രദമായി ഉപയോഗിക്കുന്ന മിഡിലീസ്റ്റ് രാഷ്ട്രങ്ങളിൽ ഒമാൻ മുൻനിരയിലെത്തും.
എണ്ണവിലയിടിവിനെ തുടർന്നുണ്ടായ വരുമാന നഷ്ടം കുറക്കാൻ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി സബ്‌സിഡി ഒഴിവാക്കി നിരക്ക് വർധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് സർക്കാർ. പദ്ധതി സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തും. മുൻപും നിരവധി വൻകിട സൗരോർജ വൈദ്യുതി പദ്ധതികൾക്ക് ഒമാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇവയെല്ലാം യാഥാർഥ്യമാകുന്നതോടെ നിലവിൽ വൈദ്യുതി ഉൽപാദനത്തിനും വിതരണത്തിനും ചെലവഴിക്കുന്ന വൻതുകയുടെ സബ്‌സിഡിയിൽ കുറവുവരുത്താൻ സാധിക്കും.