- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാർ അടച്ചത് കെഎംമാണിയുടെ ഇടത് പ്രവേശന മോഹങ്ങൾ; മകനെ പാർട്ടി ചെയർമാനാക്കാനുള്ള നീക്കവും തൽകാലം വേണ്ടെന്ന് വച്ചു; യുഡിഎഫിലേക്ക് തന്നെ മടങ്ങി പോവേണ്ടി വരുമെന്ന് സൂചന; സരിതയുടെ മൊഴി കേരളാ കോൺഗ്രസിനും തിരിച്ചടിയായി; ഊന്നുവടികളില്ലാതെ നിൽക്കാൻ മാണിയുടെ പാർട്ടിക്ക് കഴിയുമോ?
കോട്ടയം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു പ്രവേശനമെന്ന കേരള കോൺഗ്രസ്(എം) മോഹത്തിന് സോളാർ കമ്മീഷൻ റിപ്പോർട്ട് തിരിച്ചടിയാകുമെന്ന് സൂചന. ആരോപണവിധേയരെ ധാർമികമായി ഉൾകൊള്ളാനാവില്ലെന്ന നിലപാടിലാണ് സി.പി.എം. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസി (എം)നെ ഇടതുമുന്നണിയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. സോളാറിൽ ജോസ് കെ മാണി പെട്ടതോടെ ഈ നീക്കം പാളുകയാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് മാത്രമാകും കേരളാ കോൺഗ്രസിന്റെ ഏക ആശ്രയം. പാർട്ടി പുനഃസംഘടനയ്ക്കുശേഷം ജോസ് കെ.മാണിയെ പാർട്ടി ചെയർമാനാക്കാനുള്ള നീക്കവും നടക്കില്ല. അതുകൊണ്ട് തന്നെ നേതൃസ്ഥാനത്ത് കെ എം മാണി തുടരും. കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് സംസ്ഥാനക്കമ്മിറ്റിയിൽ ഒരു ചർച്ച പോലും വന്നിട്ടില്ലെന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറയുന്നത്. സംസ്ഥാനത്ത് പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കോൺഗ്രസിനെതിേര കേരള കോൺഗ്രസ് (എം) സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്. പി.ജെ. ജോസഫ് വിഭാഗത്തിന്റെ എതിർപ്പ്
കോട്ടയം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു പ്രവേശനമെന്ന കേരള കോൺഗ്രസ്(എം) മോഹത്തിന് സോളാർ കമ്മീഷൻ റിപ്പോർട്ട് തിരിച്ചടിയാകുമെന്ന് സൂചന.
ആരോപണവിധേയരെ ധാർമികമായി ഉൾകൊള്ളാനാവില്ലെന്ന നിലപാടിലാണ് സി.പി.എം. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസി (എം)നെ ഇടതുമുന്നണിയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. സോളാറിൽ ജോസ് കെ മാണി പെട്ടതോടെ ഈ നീക്കം പാളുകയാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് മാത്രമാകും കേരളാ കോൺഗ്രസിന്റെ ഏക ആശ്രയം. പാർട്ടി പുനഃസംഘടനയ്ക്കുശേഷം ജോസ് കെ.മാണിയെ പാർട്ടി ചെയർമാനാക്കാനുള്ള നീക്കവും നടക്കില്ല. അതുകൊണ്ട് തന്നെ നേതൃസ്ഥാനത്ത് കെ എം മാണി തുടരും.
കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് സംസ്ഥാനക്കമ്മിറ്റിയിൽ ഒരു ചർച്ച പോലും വന്നിട്ടില്ലെന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറയുന്നത്. സംസ്ഥാനത്ത് പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കോൺഗ്രസിനെതിേര കേരള കോൺഗ്രസ് (എം) സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്. പി.ജെ. ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് ജോസ് കെ.മാണി സി.പി.എം. നേതാക്കളുമായി അനൗപചാരിക ചർച്ചകൾ നടത്തിയത്. എന്നാൽ യു.ഡി.എഫിലേക്ക് മടങ്ങിപ്പോകുന്നതിനാണ് ജോസഫ് ഗ്രൂപ്പ് താത്പര്യം കാണിച്ചത്. ഇതിനിടെയാണ് സോളാർ റിപ്പോർട്ട് എത്തിയത്. കേസിലെ പ്രതിപ്പട്ടികയിൽ ജോസ് കെ.മാണിയും ഉണ്ട്. പുതിയ സാഹചര്യത്തിൽ യു.ഡി.എഫിലേക്കു തന്നെ മടങ്ങിപ്പോകണമെന്നു നിലപാട് ജോസഫ് വിഭാഗം കടുപ്പിച്ചേക്കും.
ബാർക്കോഴക്കേസിനു പിന്നാലെ അതീവഗൗരവമുള്ള സോളാർ ആരോപണം ഉയർന്നത് കെ.എം.മാണിയുടെ രാഷ്ടീയ നീക്കങ്ങൾക്കും തിരിച്ചടിയാണ്. അന്വേഷണം പാർട്ടിയിലെ ഭിന്നിപ്പിന് ആക്കം കൂട്ടുമോയെന്നാണ് അണികളുടെ ആശങ്ക. വിവിധ ജില്ലകളിൽ പാർട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോട്ടയത്ത് നടക്കുന്ന ഉന്നതാധികാരസമിതിയിൽ തങ്ങളുടെ നയം വ്യക്തമാക്കുമെന്നാണ് മാണി പ്രഖ്യാപിച്ചിട്ടുള്ളത്.
''ഞങ്ങളാരേയും പറഞ്ഞ് വിട്ടിട്ടില്ല. എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമെന്നാണ് യു.ഡി.എഫ്. പറഞ്ഞിരിക്കുന്നത്. പക്ഷ ഞങ്ങൾക്ക് ഊന്നുവടികളുടെ ആവശ്യമില്ല. എല്ലാ പ്രശ്നങ്ങളേയും അതിജീവിച്ച് ഒറ്റയ്ക്ക് നിൽക്കാൻ പാർട്ടിക്ക് കഴിയും''- പാർട്ടി ജനറൽ സെക്രട്ടറിയും എംപി.യുമായ ജോയി ഏബ്രഹാം പറയുന്നു.