- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത ജയിലിൽ നിന്നിറങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ വിളിച്ചത് 34 തവണ; സരിതയുമായി ഒരു ബന്ധവും ഇല്ലെന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ടെലിഫോൺ രേഖകൾ; ശർമാജി എന്നാണ് സരിത തന്നെ വിളിച്ചിരുന്നതെന്ന് സമ്മതിച്ച് വാസുദേവ ശർമ്മ
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പ്രേതം പിടികൂടിയിട്ട് കാലം കുറേയായി. ബാംഗ്ലൂരിലെ കേസിൽ ഉമ്മൻ ചാണ്ടിയെ കോടതി ശിക്ഷിച്ചതും കനത്ത തിരിച്ചടിയായിരുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇതിനിടെ സോളാർ കമ്മീഷനിലെ തെളിവെടുപ്പ് ഉമ്മൻ ചാണ്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. സരിത ജയിലിൽ പോകുന്നതിന് മുമ്പ് തന്നെ ഉമ്മൻ ചാണ്ടിയുമായി പരിചയമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പല മൊഴികളും. ഇതിന് പിന്നാലെയാണ് ജയിലിൽ നിന്നും ഇറങ്ങിയ സരിതയുമായും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടായിരുന്നു എന്ന് വെളിവാക്കുന്ന വിവരങ്ങൾ വീണ്ടും പുറത്തുവന്നു. സരിത എസ് നായർ ജയിൽ മോചിതയായശേഷം മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന വാസുദേവശർമയുമായി 34 തവണ ഫോണിൽ ബന്ധപ്പെട്ടെന്ന വിവരമാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച ഫോൺ കോൾ വിശദാംശരേഖ (സിഡിആർ). വാസുദേവ ശർമയെ വിസ്തരിക്കവേ, സോളർ കമ്മിഷൻ അഭിഭാഷകൻ സി. ഹരികുമാറാണു സിഡിആർ കമ്മിഷനിൽ ഹാജരാക്കിയത്. ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക പരി

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പ്രേതം പിടികൂടിയിട്ട് കാലം കുറേയായി. ബാംഗ്ലൂരിലെ കേസിൽ ഉമ്മൻ ചാണ്ടിയെ കോടതി ശിക്ഷിച്ചതും കനത്ത തിരിച്ചടിയായിരുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇതിനിടെ സോളാർ കമ്മീഷനിലെ തെളിവെടുപ്പ് ഉമ്മൻ ചാണ്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. സരിത ജയിലിൽ പോകുന്നതിന് മുമ്പ് തന്നെ ഉമ്മൻ ചാണ്ടിയുമായി പരിചയമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പല മൊഴികളും. ഇതിന് പിന്നാലെയാണ് ജയിലിൽ നിന്നും ഇറങ്ങിയ സരിതയുമായും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടായിരുന്നു എന്ന് വെളിവാക്കുന്ന വിവരങ്ങൾ വീണ്ടും പുറത്തുവന്നു.
സരിത എസ് നായർ ജയിൽ മോചിതയായശേഷം മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന വാസുദേവശർമയുമായി 34 തവണ ഫോണിൽ ബന്ധപ്പെട്ടെന്ന വിവരമാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച ഫോൺ കോൾ വിശദാംശരേഖ (സിഡിആർ). വാസുദേവ ശർമയെ വിസ്തരിക്കവേ, സോളർ കമ്മിഷൻ അഭിഭാഷകൻ സി. ഹരികുമാറാണു സിഡിആർ കമ്മിഷനിൽ ഹാജരാക്കിയത്. ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക പരിപാടികളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഫോൺവിളികളെന്നും തന്നെ അഭിസംബോധന ചെയ്തിരുന്നതു ശർമാജിയെന്നായിരുന്നെന്നും വാസുദേവശർമ സോളാർ കമ്മീഷനിൽ മൊഴി നൽകി.
ശർമയുടെ നമ്പറിൽനിന്ന് സരിതയുടെ നമ്പറിലേക്കും തിരിച്ചുമായി 2015 എപ്രിൽ ആറു മുതൽ ഡിസംബർ 18 വരെ 34 വിളികൾ നടന്നതായി സിഡിആറിൽ വ്യക്തമാണ്. ഇതിൽ ആറെണ്ണം ശർമയുടെ നമ്പറിൽനിന്നു സരിതയെ വിളിച്ചതാണ്. ശർമ്മയെ വിളിച്ചതിലൂടെ അവർ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ തന്നെയാണെന്നത് വ്യക്തമാണ്. ശർമ്മ ഉപയോഗിച്ചിരുന്ന ലാൻഡ് ലൈൻ നമ്പറിലേക്ക് ഒരു വിളിയുമുണ്ടായിട്ടുണ്ട്. മൊബൈൽ ഫോൺ വിളികളിൽ ഒന്ന് 468 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. 2015 നവംബർ 22നാണ് ഈ ദൈർഘ്യമേറിയ സംഭാഷണം നടന്നത്. 288 സെക്കൻഡ് ദൈർഘ്യമുള്ള ഫോൺ സംഭാഷണവുമുണ്ട്. ശർമയുമായി താൻ നടത്തിയ ഫോൺ സംഭാഷണം എന്ന നിലയ്ക്കു സരിത ഹാജരാക്കിയിരുന്ന ശബ്ദരേഖ കമ്മിഷൻ സാക്ഷിയെ കേൾപ്പിച്ചു. ടെലിഫോൺ രേഖകൾ സഹിതമാണ് കമ്മീഷൻ മൊഴിയെടുപ്പ് നടത്തിയത് എന്നതിനാൽ ആരോപണങ്ങൾ നിഷേധിക്കാനും സാധിച്ചിട്ടില്ല.
2016 ജനുവരി 27ന് കമ്മിഷനിൽ ഹാജരാകാൻ സരിതയ്ക്കു നോട്ടിസ് ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ശബ്ദരേഖയിലുള്ളത്. തമ്പാനൂർ രവിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെക്കുറിച്ചും സംഭാഷണത്തിൽ പരാമർശമുണ്ട്. അതിലെ ശബ്ദം തന്റേതാണെന്ന കാര്യത്തിൽ ഉറപ്പില്ലെന്നു ശബ്ദരേഖ കേട്ടശേഷം ശർമ പറഞ്ഞു. സരിതയെ താൻ കണ്ടിട്ടില്ല. ഫോണിൽ മാത്രമാണു സംസാരിച്ചിട്ടുള്ളത്. ബെന്നി ബെഹനാൻ അടക്കമുള്ളവർ സരിതയുമായി സംസാരിക്കുന്ന ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
സോളർ തട്ടിപ്പുകേസിലെ പ്രതികളിലൊരാളായ സരിത ജയിൽനിന്ന് പുറത്തുവന്നശേഷം ഫോണിൽ വിളിച്ചപ്പോൾ, അതു നിരുത്സാഹപ്പെടുത്തിയില്ലേ എന്ന ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി ബി. രാജേന്ദ്രൻ ആരാഞ്ഞു. വിളിക്കരുതെന്നു പറഞ്ഞിട്ടില്ലെന്നും എന്നാൽ അങ്ങനെ പറയേണ്ടതായിരുന്നുവെന്നും ശർമ മറുപടി നൽകി. മുൻ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ ഇന്നു വീണ്ടും വിസ്തരിക്കും. നേരത്തെ സോളാർ കമ്മീഷൻ മുമ്പാകെ സരിത നൽകിയ മൊഴിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് സരിത നൽകിയ മൊഴി. ഇതിൽ 1.90 കോടി രൂപ കൈമാറിയതായും സരിത വ്യക്തമാക്കി. മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത പറയുകയുണ്ടായി. സോളാർ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഏഴു കോടി രൂപ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫംഗം ജിക്കുമോനാണ് ആവശ്യപ്പെട്ടതെന്നാണ് സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയത്. ജിക്കു പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വിശ്വസ്തൻ തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്നുമാണ് സരിതയുടെ മൊഴി.
ഡൽഹിയിൽ ചൗന്ദ്‌നി ചൗക്കിൽ വച്ച് 1.10 കോടി രൂപ തോമസ് കുരുവിളയ്ക്ക് കൈമാറി. 2012 ഡിസംബർ 27നാണ് ആദ്യ ഗഡുവായി ഒരു കോടി 10 ലക്ഷം രൂപ നൽകിയത്. കുരുവിളയുടെ കാറിൽ വച്ചാണ് പണം കൈമാറിയത്. രണ്ടാം ഗഡുവായി പണം നൽകിയത് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടിൽ വച്ചാണ്. 80 ലക്ഷം രൂപയാണ് വീട്ടിൽ വച്ച് കൈമാറിയതെന്നും സരിത മൊഴി നൽകുകയുണ്ടായി. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത ആരോപിച്ചിരുന്നു. അതേസമയം സരിത ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നായിരുന്നും ജിക്കുമോനും തോമസ് കുരുവിളയും പ്രതികരിച്ചത്.

