- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐ.ക്ക് വിട്ട സംസ്ഥാന സർക്കാരിനെതിരേ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച പ്രവർത്തകർ, ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം മുഴക്കി. സോളാർ പീഡനക്കേസുകൾ സിബിഐ.ക്ക് വിട്ടത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. വിഷയത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Next Story