കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമർശനം. വിചാരണക്ക് എത്തും മുമ്പ് എങ്ങനെ മുഖ്യമന്ത്രി നിഗമനങ്ങളിൽ എത്തുമെന്ന് കോടതി ചോദിച്ചു. സരിതയുടെ കത്തിലെ വിവരങ്ങൾ അടക്കം വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി ചൂണ്ടിക്കാട്ടി.