- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ റിപ്പോർട്ടു പരസ്യമാക്കാൻ വേണ്ടിവന്നത് കേവലം അര മണിക്കൂർ; തോമസ് ചാണ്ടി വിഷയത്തിൽ അടിയന്തരപ്രമേയം വേണമെന്ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി; റിപ്പോർട്ടു സഭയിൽ വച്ചില്ലെന്ന പ്രതിപക്ഷനേതാവിന്റെ പരാതി പരിഹരിക്കാനാണ് സഭ ചേർന്നതെന്ന് സ്പീക്കറുടെ മറുപടി; റിപ്പോർട്ടു വായിക്കാതെ കമ്മിഷന്റെ ഇന്റഗ്രിറ്റി പറയാനാവില്ലെന്ന രമേശ് ചെന്നിത്തലയുടെ മറുപടിയിൽ തന്നെ പ്രതിപക്ഷത്തെ അങ്കലാപ്പും വെളിപ്പെട്ടു
തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ റിട്ട.ജസ്റ്റീസ് ശിവരാജൻ സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രി റിപ്പോർട്ട് വച്ചത്. തുടർന്ന് ചട്ടം 300 പ്രകാരം പ്രസ്താവനയും മുഖ്യമന്ത്രി നടത്തി. രാവിലെ ഒമ്പതിനാണ് സഭ തുടങ്ങിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കെ.എൻ.എ. ഖാദറിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടർന്ന് മുഖ്യമന്ത്രി സോളാർ കമ്മിഷൻ റിപ്പോർട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടൻ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. പ്രതിപക്ഷം ബഹളം വച്ചതോടെ റൂളിംഗുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എത്തി. പ്രതിപക്ഷ നേതാവിന്റെയും മറ്റും നിർദ്ദേശം കൂടി പാലിച്ചാണ് പ്രത്യേക ഉദ്ദേശത്തോടെ ഈ സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അതു നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. റിപ്പോർട്ട്
തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ റിട്ട.ജസ്റ്റീസ് ശിവരാജൻ സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രി റിപ്പോർട്ട് വച്ചത്. തുടർന്ന് ചട്ടം 300 പ്രകാരം പ്രസ്താവനയും മുഖ്യമന്ത്രി നടത്തി.
രാവിലെ ഒമ്പതിനാണ് സഭ തുടങ്ങിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കെ.എൻ.എ. ഖാദറിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടർന്ന് മുഖ്യമന്ത്രി സോളാർ കമ്മിഷൻ റിപ്പോർട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടൻ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
പ്രതിപക്ഷം ബഹളം വച്ചതോടെ റൂളിംഗുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എത്തി. പ്രതിപക്ഷ നേതാവിന്റെയും മറ്റും നിർദ്ദേശം കൂടി പാലിച്ചാണ് പ്രത്യേക ഉദ്ദേശത്തോടെ ഈ സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അതു നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
റിപ്പോർട്ട് സഭയിൽ വെച്ച ശേഷം റിപ്പോർട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതിൽ സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനതാൽപര്യ കണക്കിലെടുത്താണ് റിപ്പോർട്ട് ഇത്രവേഗം സഭയിൽവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടേംസ് ഓഫ് റഫറൻസ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ ശ്രമിച്ചു. കേസ് അന്വേഷിച്ച പൊലീസ് സംഘവും ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ആര്യാടൻ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാൻ ശ്രമിച്ചു. ഫോൺ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ പ്രതിരോധവുമായി പ്രതിപക്ഷമൈത്തി. റിപ്പോർട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷൻ മുൻവിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. റിപ്പോർട്ടിലെ ഒരു ഖണ്ഡിക നീക്കം ചെയ്യണമെന്ന് സഭയിൽ മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു ചെന്നിത്തല ചോദ്യമുയർത്തിയത്.
എന്തിനാണ് ജസ്റ്റിസ് ശിവരാജന്റെ വീട്ടിലേക്ക് രണ്ടാമത് ആളെ അയച്ചത്?എന്തിനാണ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത്? അവധാനതയില്ലാത്ത റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്--ചെന്നിത്തല പറഞ്ഞു. അമ്പതു വർഷത്തെ നിയമസഭാ പാരമ്പര്യമുള്ള ഉമ്മൻ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെ ലൈംഗികാരോപണത്തിൽ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ഓലപ്പാമ്പു കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും.
നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോർട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥർ അഞ്ചുദിവസം രാത്രിയും പകലും പണിയെടുത്താണ് പരിഭാഷ പൂർത്തിയാക്കിയത്. നിയമസഭയുടെയും സർക്കാരിന്റെയും വെബ്‌സൈറ്റുകളിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. റിപ്പോർട്ട് സമർപ്പിക്കാനാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചത്.-റിപ്പോർട്ടിലെ ചില പരാമർശങ്ങൾ. സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയാണ്
ഇവ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നും കമ്മീഷൻെ നിഗമനങ്ങളല്ല ഇവയെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക പീഡനം നടത്തിയെന്ന് സരിത ആരോപിച്ച ബിജു രാധാകൃഷ്ണൻ മുതൽ ജോസ് കെ മാണി വരെയുള്ള 16 പേരുടെ പേരുവിവരങ്ങളാണ് റിപ്പോർട്ടിന്റെ 117 ാം പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2011 മുതൽ ഉമ്മൻ ചാണ്ടിക്ക് സരിതയെ അറിയാം. റിപ്പോർട്ട് നിയമസഭയിൽ വയക്കുന്നതിനു മുമ്പേ സോളാർ കമ്മീഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ഒക്ടോബർ 17 ന് നടത്തിയ ഒരു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. മുമ്പ് ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു കാര്യവും പുറത്തു പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞുപ്രതിപക്ഷം ബഹളം വച്ചതോടെ റൂളിംഗുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എത്തി. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിട്ടുമുണ്ട്. പ്രതിപക്ഷ നേതാവിന്റെയും മറ്റും നിർദ്ദേശം കൂടി പാലിച്ചാണ് പ്രത്യേക ഉദ്ദേശത്തോടെ ഈ സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അതു നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
സോളാർ റിപ്പോർട്ടിനായി മാത്രമാണ് സഭ ചേർന്നത്. മറ്റു ബിസിനസുകൾ ഇ്ല്ലാത്തതിനാൽ സഭ പിരിയണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. സഭ പിരിയുന്നതായി സ്പീക്കറും അറിയിച്ചതോടെ കേവലം അരമണിക്കൂർ നീണ്ട സഭാതലം നിശ്ശബ്ദമായി