- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകളിൽ മാത്രമല്ല റോഡിലും സോളാർ; ഹോളണ്ടിലെ ആദ്യ സോളാർ റോഡ് വിസ്മയമാകുന്നു
വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിച്ചു മാത്രമേ സോളാർ പനലുകളെ നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ ഇതാ സോളാർ കൊണ്ടുള്ള റോഡുകളും എത്തി. ഒരു കൂട്ടം ഡച്ചു ഗവേഷകരാണ് അഞ്ച് വർഷം നീണ്ട പരീക്ഷണത്തിന് ഒടുവിൽ പുതിയ സംരംഭം വികസിപ്പിച്ചെടുത്തത്. നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമ് നഗരത്തിലാണ് സോളാർ പാനൽ റോഡുകൾ തുറന്നു കൊടുത്തത്.സോളാർ പാനൽ കൊണ്ട് 70 മീറ്റർ ബ
വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിച്ചു മാത്രമേ സോളാർ പനലുകളെ നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ ഇതാ സോളാർ കൊണ്ടുള്ള റോഡുകളും എത്തി. ഒരു കൂട്ടം ഡച്ചു ഗവേഷകരാണ് അഞ്ച് വർഷം നീണ്ട പരീക്ഷണത്തിന് ഒടുവിൽ പുതിയ സംരംഭം വികസിപ്പിച്ചെടുത്തത്. നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമ് നഗരത്തിലാണ് സോളാർ പാനൽ റോഡുകൾ തുറന്നു കൊടുത്തത്.
സോളാർ പാനൽ കൊണ്ട് 70 മീറ്റർ ബൈക്ക് റോഡാണ് ഗവേഷകർ നിർമ്മിച്ചത്. സോളാറോഡ് എന്ന പദ്ധതി പ്രകാരമായിരുന്നു റോഡ് നിർമ്മിച്ചത്.ഗ്ലാസ് പാളികൾക്കുള്ളിൽ ഘടിപ്പിച്ച സോളാർ പാനലുകളും സിലിക്കൺ റബ്ബറും കോൺക്രീറ്റുമാണ് സോളാർ റോഡ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 12 ടൺ ഭാരമുള്ള ഫയർ എൻഞ്ചിൻ വരെ താങ്ങാൻ ഈ റോഡിനാകുമെന്നാണ് ഗവേഷകർ പറയുന്നു.
താമസിയാതെ ബസുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന സോളാർ റോഡുകളും നിർമ്മിക്കുമെന്ന് ഈ ഡച്ച് ഗവേഷകർ പറഞ്ഞു. സ്മാർട്ട് മീറ്ററുകളുമായി ബന്ധിപ്പിച്ചാണ് സോളാർ പാനലിൽ നിന്നും വൈദ്യുതി ശേഖരിക്കുന്നത്. ഏതെങ്കിലും ഒരു പാനലിന് തകരാറ് സംഭവിച്ചാൽ അവ മാത്രം സ്വിച്ച് ഓഫ് ചെയ്യാനും റിപ്പയർ ചെയ്യാനും സാധിക്കും. ഠസാളാർ റോഡ് പദ്ധതി ലോകത്തെ ഊർജക്കജ പ്രതിസന്ധിക്ക് വൻ പരിഹാരമാകുമെന്ന് വിലയിരുത്തുന്നു.