- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ കോടതി വരാന്തയിൽ കാത്തിരുത്താൻ കുരുവിള വീണ്ടും നീക്കം നടത്തി; അഭിഭാഷകൻ എത്തിയില്ല എന്ന് പറഞ്ഞ് കേസ് നീട്ടാൻ ശ്രമിച്ചു; കോടതി ശകാരിച്ചപ്പോൾ വിസ്താരം തുടങ്ങി; ചതിച്ചത് തിരുവനന്തപുരത്തെ സന്തോഷ് എന്ന അഭിഭാഷകനെന്ന് ഉമ്മൻ ചാണ്ടി
ബംഗളൂരു : സോളർ കേസിൽ ബംഗളൂരു കോടതിയിൽ നാടകീയ നീക്കങ്ങൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിയിൽ എത്തിയെങ്കിലും നടപടികൾ നീട്ടികൊണ്ട് പോകാനാണ് വ്യവസായിയായ എംകെ കുരുവിള ശ്രമിച്ചത്. അനിശ്ചിതമായി നീട്ടാനുള്ള നീക്കം പക്ഷേ കോടതി അംഗീകരിച്ചില്ല. എങ്കിലും ഇന്ന് കൂടി വിസ്താരം നീട്ടിയെടുക്കാൻ കുരുവിളയ്ക്കായി. തിരുവനന്തപുരത്തെ അഡ്വ. സന്തോഷ് കുമാറിനെ വിശ്വസിച്ചാണു വക്കാലത്ത് ഏൽപിച്ചതെന്നും തനിക്കുവേണ്ടി ഹാജരായ ബംഗളൂരുവിലെ അഭിഭാഷകനെ നേരിട്ടു ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ അറിയിച്ചു. തന്റെ വാദം കേൾക്കാതെയുള്ള വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലെ ക്രോസ് വിസ്താരത്തിലാണ് ഇക്കാര്യം പറഞ്ഞത്. തുടർ വിസ്താരം ഇന്നത്തേക്കു മാറ്റി. രാവിലെ 10.30നു തന്നെ ഉമ്മൻ ചാണ്ടിയും അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. പതിനൊന്നരയോടെ കേസ് വിളിച്ചപ്പോൾ എതിർഭാഗം അഭിഭാഷകൻ ഹാജരാകാത്തതിൽ ജഡ്ജി എൻ.ആർ.ചെന്നകേശവ അതൃപ്തി രേഖപ്പെടുത്തി. അഭിഭാഷകൻ മൂന്നു മണിക്കെത്തുമെന്ന് അറിയിച്ചെങ്കി

ബംഗളൂരു : സോളർ കേസിൽ ബംഗളൂരു കോടതിയിൽ നാടകീയ നീക്കങ്ങൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിയിൽ എത്തിയെങ്കിലും നടപടികൾ നീട്ടികൊണ്ട് പോകാനാണ് വ്യവസായിയായ എംകെ കുരുവിള ശ്രമിച്ചത്. അനിശ്ചിതമായി നീട്ടാനുള്ള നീക്കം പക്ഷേ കോടതി അംഗീകരിച്ചില്ല. എങ്കിലും ഇന്ന് കൂടി വിസ്താരം നീട്ടിയെടുക്കാൻ കുരുവിളയ്ക്കായി.
തിരുവനന്തപുരത്തെ അഡ്വ. സന്തോഷ് കുമാറിനെ വിശ്വസിച്ചാണു വക്കാലത്ത് ഏൽപിച്ചതെന്നും തനിക്കുവേണ്ടി ഹാജരായ ബംഗളൂരുവിലെ അഭിഭാഷകനെ നേരിട്ടു ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ അറിയിച്ചു. തന്റെ വാദം കേൾക്കാതെയുള്ള വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലെ ക്രോസ് വിസ്താരത്തിലാണ് ഇക്കാര്യം പറഞ്ഞത്. തുടർ വിസ്താരം ഇന്നത്തേക്കു മാറ്റി.
രാവിലെ 10.30നു തന്നെ ഉമ്മൻ ചാണ്ടിയും അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. പതിനൊന്നരയോടെ കേസ് വിളിച്ചപ്പോൾ എതിർഭാഗം അഭിഭാഷകൻ ഹാജരാകാത്തതിൽ ജഡ്ജി എൻ.ആർ.ചെന്നകേശവ അതൃപ്തി രേഖപ്പെടുത്തി. അഭിഭാഷകൻ മൂന്നു മണിക്കെത്തുമെന്ന് അറിയിച്ചെങ്കിലും ഉടൻ വിളിച്ചുവരുത്താൻ ജഡ്ജി ആവശ്യപ്പെട്ടു. തുടർന്ന് ഒരുമണിക്കുശേഷം കേസ് പരിഗണിച്ചു. വിസ്താരം ഇന്നലെ തന്നെ പൂർത്തീകരിക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ അപേക്ഷിച്ചെങ്കിലും ഇന്നു കൂടി തുടരണമെന്നു കുരുവിളയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
നാലായിരം കോടി രൂപയുടെ സോളർപ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി എം.കെ.കുരുവിളയിൽനിന്ന് 1.35 കോടി രൂപ കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനൽ കൺസൽറ്റൻസി വാങ്ങിയെന്നാണു കേസ്. ഉമ്മൻ ചാണ്ടിയടക്കം ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നൽകണമെന്ന് ഒക്ടോബർ 24ന് ഇതേ കോടതി വിധി പുറപ്പെടുവിച്ച തിനെത്തുടർന്നാണു തന്റെ വാദം കേട്ടിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ഹർജി നൽകിയത്.

