- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് മന്ത്രിസഭയുടെ ബാറ്റിങ് അവസാന ഓവറുകളിലേക്ക്; ഉമ്മൻ ചാണ്ടി ഇന്നിങ്‌സ് പൂർത്തിയാക്കുമോ? സോളാർ വിവാദത്തിൽ സോഷ്യൽ മീഡിയയും പങ്കുചേരുമ്പോൾ
''2 അറ്റത്തു നിന്നും മാറി മാറി ബോൾ ചെയ്യുന്നത് രണ്ടേ ,രണ്ട് ബൗളർമാർ .... ബിജു രമേശ് എന്ന ഫാസ്റ്റ് ബൗളറും ,സരിത എന്ന സ്പിന്നറും.. മാണിയുടെയും ,ബാബുവിന്റെയും വിക്കറ്റ് വീഴ്‌ത്തുകയും ....ശിവകുമാർ ,ചെന്നിത്തല എന്നിവരെ തന്റെ ബോളിൽ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത ബിജുവാണ് വിക്കറ്റ് വേട്ടയിൽ മുൻപന്തിയിൽ.'' തത്സമയ സംപ്രേഷണം തന്നെയാണ് കമന്റ
''2 അറ്റത്തു നിന്നും മാറി മാറി ബോൾ ചെയ്യുന്നത് രണ്ടേ ,രണ്ട് ബൗളർമാർ .... ബിജു രമേശ് എന്ന ഫാസ്റ്റ് ബൗളറും ,സരിത എന്ന സ്പിന്നറും.. മാണിയുടെയും ,ബാബുവിന്റെയും വിക്കറ്റ് വീഴ്‌ത്തുകയും ....ശിവകുമാർ ,ചെന്നിത്തല എന്നിവരെ തന്റെ ബോളിൽ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത ബിജുവാണ് വിക്കറ്റ് വേട്ടയിൽ മുൻപന്തിയിൽ.''
തത്സമയ സംപ്രേഷണം തന്നെയാണ് കമന്ററിയിൽ. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ വെല്ലുന്ന പ്രകടനം. കേരളത്തെ ഏറ്റവുമധികം പിടിച്ചുകുലുക്കിയ സോളാർ അഴിമതിക്കേസിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ എത്തിയത് ഒരു തത്സമയ വിവരണത്തിന്റെ അകമ്പടിയോടെ തന്നെയാണ്.
ഉമ്മൻ ചാണ്ടിയെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തിയ സരിതയുടെ മൊഴിയെ അവസാന സ്‌പെൽ ബൗളിങ്ങായാണു സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. കമന്ററി തുടർന്നു കേൾക്കാം...
''എന്നാൽ അവസാന സ്‌പെല്ലിനിറങ്ങിയ സരിത തന്റെ ആദ്യ ബോളിൽ തന്നെ ആര്യാടനെതിരെ അതിശക്തമായ LBW അപ്പീൽ ഉയർത്തിയിരിക്കുകയാണ് .. അവസാന ദിവസം വിക്കറ്റ് സ്പിന്നിനനുകൂലമായതുകൊണ്ട് ശേഷിച്ച വിക്കറ്റുകൾ സരിതയെടുക്കാനാണ് സാദ്ധ്യത.
ഇതിനിടയിൽ ബിജു രാധാകൃഷ്ണൻ 2 ഓവർ എറിഞ്ഞങ്കിലും അതിശക്തമായ പ്രതിരോധം ഉയർത്തി ക്യാപ്റ്റൻ തന്റെ വിക്കറ്റ് സൂക്ഷിച്ചു.
സ്‌കോർബോർഡിൽ മാനക്കേട് മാത്രം ബാക്കിയാക്കി UDF ബാറ്റിങ് തുടരുന്നു..
കള്ള് കച്ചവടക്കാരന്റെയും ,സോളാർകച്ചവടക്കാരിയുടെയും ,കൊലപാതകിയുടെയും ബോളിംഗിനെ പ്രതിരോതിക്കാൻ UDF ബാറ്റ്‌സ്മാന്മാർക്ക് കഴിയാത്തതിൽ മാനേജ്‌മെന്റും ,കാണികളും രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത് ...
ഇന്നിങ്‌സ് പൂർത്തിയാക്കുമോ എന്ന് മാത്രമാണ് ഇനി അറിയെണ്ടത് ???ഇന്നത്തെ സാഹചര്യത്തിൽ ???''
വിവരണം മാത്രമല്ല, നല്ല ഒന്നാന്തരം പോസ്റ്ററുകളിലൂടെയും കമന്റുകളിലൂടെയും മുഖ്യമന്ത്രിയെയും സോളാർ കേസിൽ ആരോപണവിധേയനായ മന്ത്രി ആര്യാടൻ മുഹമ്മദിനെയും കണക്കറ്റു പരിഹസിക്കുന്നുണ്ട് സോഷ്യൽ മീഡിയ.
''ഇതിപ്പോ ഓരോ ആൾക്കാരെ പിടിച്ച് ജയിലിലിടുന്നതിന് പകരം മന്ത്രിസഭാ യോഗം നടക്കുമ്പോൾ ഗെയിറ്റ് പുറത്ത് നിന്ന് പൂട്ടി അതിന്മേൽ 'ജയിൽ' എന്ന് ബോർഡ് വച്ചാൽ പോരേ?....'' എന്നാണ് ഒരു വിരുതൻ ചോദിക്കുന്നത്.
''മലയാളത്തിലെ യുവ നടന്മാരൊന്നും മികച്ച അഭിനേതാക്കളേ അല്ല .ഇനി എങ്കിലും അവരു ആ സത്യം മനസ്സിലാക്കി വരും നാളുകളിൽ എങ്കിലും ഉമ്മൻ ചാണ്ടിയെ സസൂക്ഷ്മം വീക്ഷിക്കുക. നിരീക്ഷിക്കുക: ഫീസ് കൊടുക്കാതെ അഭിനയം പഠിക്കാനുള്ള അസുലഭ അവസരം'' എന്നും പരിഹാസം ഉയരുന്നുണ്ട്.
ഇതാ ചില ട്രോൾ പോസ്റ്റുകൾ: