മണ്ണാർക്കാട്: സോളിഡാരിറ്റി നേതാക്കൾ അട്ടപ്പാടിയിൽകൊലചെയ്യപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ചു. സോളിഡാരിറ്റി സംസ്ഥാനപ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിഉമർ ആലത്തൂർ, പാലക്കാട് ജില്ലാപ്രസിഡന്റ് എ.കെ നൗഫൽ, ജില്ലാ ജനറൽസെക്രട്ടറി ലുക്മാൻ ആലത്തൂർ, ജില്ലാ വൈസ്പ്രസിഡന്റ് ഷാജഹാൻകൊല്ലംകോട്, ജില്ലാ സെക്രട്ടറി ശിഹാബ് നെന്മാറ,മണ്ണാർക്കാട് ഏരിയാപ്രസിഡന്റ് മൻസൂർ കൊറ്റിയോട് ജില്ലാസമിതിയംഗങ്ങളായ പി ഫൈസൽ, നജീബ്ആലത്തൂർ എന്നിവരാണ് മധുവിന്റെ കുടുംബത്തെ സന്ദർശിച്ചത്.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേർന്ന നേതാക്കൾ നിയമനടപടിക്കുംകുടുംബത്തിന്റെ പുനരധിവാസത്തിനും പൂർണ പിന്തുണയറിയിച്ചു. കേസ് അന്വേഷണംകാര്യക്ഷമമാക്കി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസിന്റെയുംഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണംഅന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് ആവശ്യപ്പെട്ടു.ജനാധിപത്യ സമൂഹമെന്ന നിലയിൽ സമൂഹത്തിന്റെ സാമൂഹികാന്തരീക്ഷം വംശീയവുംജാതീയവുമായ മുൻവിധികളില്ലാതെ നിലനിർത്തൽ അനിവാര്യമാണ്.

എല്ലാജനവിഭാഗങ്ങൾക്കും ജീവിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുംതങ്ങളുടെ സാംസ്‌കാരിക തനിമകൾ നിലനിർത്താനുമുള്ള അവസരങ്ങൾഉറപ്പാക്കുമ്പോഴാണ് രാജ്യത്തിന്റെ സാമൂഹികാരോഗ്യം സുരക്ഷിതമാവുക. മധുവിന്‌നേരെ നടന്ന അക്രമം സമൂഹത്തിൽ ഇത്തരം മൂല്യങ്ങൾദുർബലപ്പെടുന്നതിന്റെ അടയാളമാണ്. ഇതിനെ പ്രതിരോധിക്കാൻ കൂട്ടായ്മകൾരൂപപ്പെടണം. എല്ലാ മനുഷ്യർക്കും തുല്യമായ പരിഗണനയും അന്തസുമാണ് ഇസ്ലാംനൽകുന്നത്. അന്യായമായി ജീവനെ ഹനിക്കുന്നവൻ സകല ജീവനുകളെയുംഹനിക്കുന്ന അക്രമമാണ് ചെയ്യുന്നതെന്നും വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങളുടെഅടിത്തറയായിവർത്തിക്കുന്നത് ഇത്തരം അദ്ധ്യാപനങ്ങളാണെന്നും പി.എം സാലിഹ്കൂട്ടിച്ചേർത്തു.

ആദിവാസികളും മറ്റ് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന്പുറത്താക്കപ്പെട്ടവരും കൂടുതലുള്ള അട്ടപ്പാടി മേഖലയിൽ സർക്കാറുംമറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ശിശുമരണ നിരക്ക് വളരെകൂടുതലുള്ള പ്രദേശവും പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്തമേഖലയുമാണിത്. അവിവാഹിത അമ്മമാർപോലുള്ള സാമൂഹിക പ്രശ്നങ്ങളുംഇവിടെയുണ്ട്. സർക്കാർ-സർക്കാറേതര തലങ്ങളിൽ വിവിധ പദ്ധതികൾപ്രഖ്യാപിക്കപ്പെടാറുണ്ടെങ്കിലും അവയുടെ ഫലങ്ങൾ ഇവിടെ കാണാനാകുന്നില്ല.അവയുടെ സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.