പാലക്കാട്: ഫാസിസ്റ്റ് വിരുദ്ധ പോരട്ടത്തിന് യുവാക്കളെ സജ്ജരാക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം.സ്വലിഹ് പ്രസ്ഥാവിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രദേശിക നേതൃസംഗമം ആലത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണത്തിന് എതിരെ ശക്തമായി പോരാടുകയും ഇരകൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന നിലപാടാണ് സോളിഡാരിറ്റി യുടെതെന്ന് പി.എം. സ്വാലിഹ് കൂട്ടി ചേർത്തു.

ജില്ലാ പ്രസിഡന്റ് എ കെ നൗഫൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എം സൈനുദ്ദീൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ ,സംസ്ഥാന സമിതി അംഗം ഡോ:വി എം നിഷാദ് , ജില്ല വൈസ് പ്രസിഡന്റ് ഷാജഹാൻ കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജംഷീർ പുത്തൻങ്കോട്, നൗഷാദ് ആലവി, സുഹൈറലി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റെ അബ്ദുൽ ഹക്കീം നദ് വി സമാപന പ്രഭാഷണം നിർവഹിച്ചു.

സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ടി ഹാരിസ്, ഇ.നൗഷാദ്, ശാക്കിർ അഹമ്മദ്, സക്കീർ ഒതളൂർ, റിയാസ് മേലേടത്ത് എന്നിവർ വിവിധ സെഷനുകളിൽ നേതൃത്വം നൽകി.സോളിസാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ലുഖ്മാൻ സ്വാഗതവും സെക്രട്ടറി ജംഷീർ ആലത്തൂർ നന്ദിയും പറഞ്ഞു.