പാലക്കാട്: ഇറാനിൽ നടന്ന ഏഷ്യൻ സ്‌കൂൾ ഫുട്ബാൾ ടൂർണമെന്റിൽ ടീം ഇന്ത്യയുടെ ഗോൾ കീപ്പർ CBKM GHSS പുതുപ്പരിയാരം സ്‌കൂളിലെ ബാദുഷയെ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി അനുമോദിച്ചു. സോളിഡാരിറ്റിയുടെ ഉപഹാരവും ക്യാഷ് അവാർഡും ജില്ലാ വൈസ് പ്രസിഡണ്ട് ഷാജഹാൻ കൊല്ലങ്കോട് ബാദുഷക്ക് കൈമാറി. വീട്ടിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കാജാ മൊയ്തീൻ, സ്‌ക്കൂൾ പ്രിൻസിപ്പാൾ ദേവയാനി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി ഒലവക്കോട് ഏരിയാ പ്രസിഡണ്ട് പി.എച്ച്.മുഹമ്മദ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ.എം.ശാക്കിർ അഹമ്മദ്, ഒലവക്കോട് ഏരിയാ കമ്മിറ്റി അംഗം സലിം മേപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.