- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളിഡാരിറ്റി മാധ്യമഅവാർഡ് വിതരണവും സെമിനാറും ഇന്ന്
തിരുവനന്തപുരം: സോളിഡാരിറ്റി മാധ്യമഅവാർഡും വിതരണവും സെമിനാറും ബുധനാഴ്ച നടക്കും. തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ വൈകുന്നേരം 4.30നാണ് പരിപാടി. കാസർഗോഡിന്റെ മതസൗഹാർദ്ദവും സാംസ്‌കാരിക പാരമ്പര്യവും ചരിത്ര പശ്ചാത്തലവും മുൻ നിർത്തി പി.ടി നാസർ തയ്യാറാക്കിയ മിത്തും യാഥാർഥ്യവും എന്ന പരിപാടിക്കാണ് ദൃശ്യമാധ്യമ പുരസ്‌കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 31ന് സമ്മാനിക്കും. പത്രമാധ്യമ പുരസ്‌കാരം മംഗളം ദിനപത്രത്തിലെ സബ് എഡിറ്റർ കെ സുജിത്തിനാണ്. കൗണ്ടർ കറന്റ്‌സ് എഡിറ്റർ ബിനു മാത്യുവിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു. പ്രമുഖ മാധ്യമപ്രവർത്തകരായയ എൻ.പി രാജേന്ദ്രൻ, പ്രൊഫ. യാസിൻ അഷ്‌റഫ്, എൻ.പി ചെക്കൂട്ടി, ടി.പി ചെറൂപ്പ, ഡോ. അജയ് ശേഖർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
തിരുവനന്തപുരം: സോളിഡാരിറ്റി മാധ്യമഅവാർഡും വിതരണവും സെമിനാറും ബുധനാഴ്ച നടക്കും. തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ വൈകുന്നേരം 4.30നാണ് പരിപാടി.
കാസർഗോഡിന്റെ മതസൗഹാർദ്ദവും സാംസ്‌കാരിക പാരമ്പര്യവും ചരിത്ര പശ്ചാത്തലവും മുൻ നിർത്തി പി.ടി നാസർ തയ്യാറാക്കിയ മിത്തും യാഥാർഥ്യവും എന്ന പരിപാടിക്കാണ് ദൃശ്യമാധ്യമ പുരസ്‌കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 31ന് സമ്മാനിക്കും. പത്രമാധ്യമ പുരസ്‌കാരം മംഗളം ദിനപത്രത്തിലെ സബ് എഡിറ്റർ കെ സുജിത്തിനാണ്.
കൗണ്ടർ കറന്റ്‌സ് എഡിറ്റർ ബിനു മാത്യുവിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു. പ്രമുഖ മാധ്യമപ്രവർത്തകരായയ എൻ.പി രാജേന്ദ്രൻ, പ്രൊഫ. യാസിൻ അഷ്‌റഫ്, എൻ.പി ചെക്കൂട്ടി, ടി.പി ചെറൂപ്പ, ഡോ. അജയ് ശേഖർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
Next Story