- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖർ ആരാധകർ കാത്തിരിക്കുന്ന തീയതി പ്രഖ്യാപിച്ചു; ഒക്ടോബർ അഞ്ചിന് സോളോ തീയേറ്ററുകളിലെത്തും; മലയാളത്തേക്കാൾ ഭീകരമോ തമിഴ് പതിപ്പെന്ന ആകാംക്ഷയോടെ ആരാധകർ
ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സോളോ. മലയാളിയായ ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. രണ്ട് പതിപ്പുകളും ഒക്ടോബർ അഞ്ചിന് തിയേറ്ററിലെത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് മലയാളത്തിനും തമിഴിനും രണ്ട് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2.34 മണിക്കൂർ ദൈർഘ്യമുള്ള മലയാളം പതിപ്പിന് ക്ലീൻ യു സർട്ടിഫിക്കറ്റും 2.32 മണിക്കൂർ ദൈർഘ്യമുള്ള തമിഴ് പതിപ്പിന് യു/എ സർട്ടിഫിക്കറ്റുമാണ് ലഭിച്ചിരിക്കുന്നത്. കേരള കഫേ, അഞ്ച് സുന്ദരികൾ, ഡി കമ്പനി എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ആന്തോളജി സിനിമയാണ് സോളോ. നാല് ഭാഗങ്ങളായുള്ള ചിത്രത്തിൽ ശിവന്റെ പര്യായങ്ങളായ ശിവ, രുദ്ര, ശേഖർ, ത്രിലോക് എന്നീ പേരുകളിലുള്ള കഥാപാത്രങ്ങളെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. വസീർ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം ബിജോയ് നമ്പ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാല് നായികമാരും എട്ട് സംഗീത സംവിധായകരും ഉണ്ട്. പഞ്

ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സോളോ. മലയാളിയായ ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. രണ്ട് പതിപ്പുകളും ഒക്ടോബർ അഞ്ചിന് തിയേറ്ററിലെത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് മലയാളത്തിനും തമിഴിനും രണ്ട് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2.34 മണിക്കൂർ ദൈർഘ്യമുള്ള മലയാളം പതിപ്പിന് ക്ലീൻ യു സർട്ടിഫിക്കറ്റും 2.32 മണിക്കൂർ ദൈർഘ്യമുള്ള തമിഴ് പതിപ്പിന് യു/എ സർട്ടിഫിക്കറ്റുമാണ് ലഭിച്ചിരിക്കുന്നത്.
കേരള കഫേ, അഞ്ച് സുന്ദരികൾ, ഡി കമ്പനി എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ആന്തോളജി സിനിമയാണ് സോളോ. നാല് ഭാഗങ്ങളായുള്ള ചിത്രത്തിൽ ശിവന്റെ പര്യായങ്ങളായ ശിവ, രുദ്ര, ശേഖർ, ത്രിലോക് എന്നീ പേരുകളിലുള്ള കഥാപാത്രങ്ങളെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. വസീർ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം ബിജോയ് നമ്പ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാല് നായികമാരും എട്ട് സംഗീത സംവിധായകരും ഉണ്ട്. പഞ്ചഭൂതം എന്ന സങ്കൽപത്തെ അടിസ്ഥാനമാക്കി മിത്തും യാഥാർത്ഥ്യവും കോർത്തിണക്കുന്നതാണ് ചിത്രം.
അതുകൊണ്ടുതന്നെ ചിത്രം മലയാളത്തിലും തമിഴിലും വ്യത്യസ്തമായാണോ ഇറക്കുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ദീപ്തി സതി, സുഹാസിനി, നാസർ, നേഹ ശർമ, ശ്രുതി ഹരിഹരൻ, സായ് ധൻസിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖർജി, മനോജ് കെ ജയൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സേജൽ ഷാ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അബാം ഫിലിംസും ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

