സോളോ എന്ന സിനിമയിൽ ദുൽഖർ സൽമാന് അഞ്ചു നായികമാർ. പ്രശസ്ത സംവിധായകൻ ബിജോയ് നമ്പ്യാരുടെ ചിത്രത്തിൽ മോഡലായ ആർതി വെങ്കിടേഷാണ് ദുൽഖറിന്റെ നായികയായി എത്തുന്നതെന്ന് വാർത്തകൾ വന്നിരുന്നു. മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരു പോലെ ഇഷപ്പെടുന്ന ഒരു റൊമാന്റിക്ക് ത്രില്ലറായിരിക്കും സോളോ.

അഞ്ചു നായികമാരുടെ വിവരങ്ങൾ സംവിധായകനാണ് പുറത്ത് വിട്ടത്. വ്യത്യസ്തമായ ഒരു വാണിജ്യ ചിത്രമാണ് ഇതെന്നും ബിജോയ് പറയുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഒഴികെ ബാക്കിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രണ്ടു ഭാഷകളിലും വ്യത്യസ്ത താരങ്ങളായിരിക്കും.

അമൽ നീരദിന്റെ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ യു.എസിലാണ് ദുൽഖർ. ഡിസംബർ അവസാനത്തോടെ വീണ്ടും സോളോയിൽ ജോയിൻ ചെയ്യും. അടുത്ത വർഷം മെയ് 11നാണ് സോളോയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.