- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കോൺഗ്രസുമായി സിപിഐ(എം) സഹകരിച്ചു പ്രവർത്തിക്കണമെന്നു ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി. മതേതര മുന്നണിക്കു രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ പ്രാദേശിക സാഹചര്യത്തിനനുസരിച്ച് നിലപാടെടുക്കുന്നത് ദേശീയ തലത്തിലുള്ള മുന്നണി രൂപീകരണത്തിന് തടസ്സമല്ലെന്നും സോമനാഥ് ചാറ്റർജി അഭിപ്രായപ്പെട്ടു. ബിജെപി രണ്ട
ന്യൂഡൽഹി: കോൺഗ്രസുമായി സിപിഐ(എം) സഹകരിച്ചു പ്രവർത്തിക്കണമെന്നു ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി. മതേതര മുന്നണിക്കു രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ പ്രാദേശിക സാഹചര്യത്തിനനുസരിച്ച് നിലപാടെടുക്കുന്നത് ദേശീയ തലത്തിലുള്ള മുന്നണി രൂപീകരണത്തിന് തടസ്സമല്ലെന്നും സോമനാഥ് ചാറ്റർജി അഭിപ്രായപ്പെട്ടു.
ബിജെപി രണ്ട് പാർട്ടികൾക്കും ഭീഷണിയായ സാഹചര്യത്തിൽ കോൺഗ്രസും സിപിഎമ്മും ചേർന്ന് മതേതര മുന്നണി രൂപീകരിക്കണം. മുന്നണിയിൽ സമാനചിന്താഗതിക്കാരായ മറ്റു പാർട്ടികളേയും ചേർക്കണം. കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന പ്രാദേശിക സാഹചര്യം ദേശീയതലത്തിലെ മുന്നണിക്ക് തടസ്സമല്ല. മുമ്പ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതെ ചരിത്രപരമായ വിഡ്ഢിത്തം കാട്ടിയ ചില പാർട്ടി നേതാക്കൾ പിന്നീട് മൂന്നാം മുന്നണി രൂപീകരിച്ച് അധികാരത്തിലെത്താൻ ശ്രമിച്ചു. ഇനി ഒരവസരം കിട്ടിയാൽ സിപിഐ(എം) കേന്ദ്ര സർക്കാരിന്റെ ഭാഗമാകണമെന്നും സോമനാഥ് പറഞ്ഞു.

