കൊൽക്കത്ത: പുതിയ നേതൃത്വം വന്നാലേ സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികൾ രക്ഷപ്പെടൂ എന്ന് മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി. ബിജെപി ആദ്യമായി പശ്ചിമ ബംഗാൾ നിയമസഭയിൽ അക്കൗണ്ട് തുറക്കുകയും സിപിഐ(എം) കനത്ത തോൽവി ഏറ്റുവാങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ്‌ സോമനാഥിന്റെ പ്രസ്താവന. ബിജെപിയുടെ വിജയം അശുഭ സൂചനയാണെന്നും പുതിയ നേതൃത്വം വന്നില്ലെങ്കിൽ പാർട്ടിക്ക് കരകയറാനാകില്ലെന്നും സോമനാഥ് പറഞ്ഞു. സിപിഐ(എം) ഇപ്പോൾ ജനങ്ങളിൽ നിന്ന് ഏറെ അകലെയാണെന്നും സോമനാഥ് പറഞ്ഞു.