ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ 2019-2020 വർഷങ്ങളിലേക്കുള്ള പാരീഷ് കൗൺസിൽ നിലവിൽ വന്നു.

നടപ്പുവർഷത്തെ പുതിയ കൈക്കാരന്മാരായി ജസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ ആന്റണി, മനോജ് പാട്ടത്തിൽ, ടോണി മംഗൻ എന്നിവർ ഡിസംബർ 24-ന് വൈകിട്ട് ക്രിസ്മസ് ദിവ്യബലി മധ്യേ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

ഇടവക വികാരി ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ സത്യവാചകം ചൊല്ലിക്കൊടുത്ത് പുതിയ കൈക്കാരന്മാരെ ആശീർവദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഫാ.ബെന്നി പീറ്റർ സന്നിഹിതനായിരുന്നു.

കഴിഞ്ഞ രണ്ട് വർഷം ഇടവകയ്ക്കുവേണ്ടി നിസ്വാർത്ഥം സേവനം ചെയ്തകൈക്കാരന്മാരേയും പാരീഷ് കൗൺസിൽ അംഗങ്ങളേയും ഈ അവസരത്തിൽ ഇടവക വികാരി പ്രത്യേകം അഭിനന്ദനം അറിയിക്കുകയും പുതിയ ഭരണ സമിതിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുകയും ചെയ്തു.

പുതിയ വാർഡ് പ്രതിനിധികൾ റോയി മാത്യു (അൽഫോൻസാ വാർഡ്), സുനിൽ പോൾ (സെന്റ് . ആന്റണി വാർഡ്), മാർട്ടിൻ ജോൺസൺ (സെന്റ്. ജോർജ് വാർഡ്), ഷൈൻ സ്റ്റീഫൻ (സെന്റ്.ജോസഫ് വാർഡ്), പിങ്കു കുര്യൻ (സെന്റ് . ജൂഡ് വാർഡ്), സെബാസ്റ്റ്യൻ ആന്റണി (സെന്റ്.മേരീസ് വാർഡ്), ബിനോയ് സ്രാമ്പിക്കൽ (സെന്റ്. പോൾ വാർഡ്), ശശി തോട്ടത്തിൽ ( സെന്റ്. തെരേസ ഓഫ് കൽക്കട്ട വാർഡ്), സോനു അഗസ്റ്റിൻ(സെന്റ്. തോമസ് വാർഡ്) എന്നിവരാണ്.

പാരിഷ് കൗൺസിലിലെ മറ്റംഗങ്ങൾ സാബിൻ മാത്യു, കോളിൻ മോർസ്, (യൂത്ത് പ്രധിനിധികൾ ), റെന്നി പോളോ (മതബോധന സ്‌കൂൾ), വിൻസെന്റ് തോമസ്, ടെസ്ലിൻ ജെയിംസ് (പാസ്റ്ററൽ കൗൺസിൽ അംഗം ) മരിയേല പയ്യപ്പിള്ളി, ആനി വേങ്ങത്തടം, സജി സെബാസ്റ്റ്യൻ , മിനേഷ് ജോസഫ്, മേരീദാസൻ തോമസ് (നോമിനേറ്റഡ് ), തോമസ് കുര്യാക്കോസ് (പയസ് അസ്സോസിയേഷൻസ് ) എന്നിവരാണ്.

പുതുതായി പ്രവർത്തനം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഇടവക സമൂഹം എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേർന്നു