- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കോൺഗ്രസ്സും മനോരമയും ചേർന്ന് കെ എം മാണിയെ തളർത്താൻ ശ്രമിക്കുമ്പോൾ: ബാർ വിവാദത്തിലെ വീര്യവും വിഷവും
ബാർ വിവാദം വാസ്തവമെന്ത്? ഇന്നലത്തെ റിപ്പോർട്ടർ ചർച്ചയിൽ ഓരോ ബാറുകാരുടെയും കയ്യിൽ നിന്ന് 2 ലക്ഷം വീതം പിരിച്ചെന്നും 700 ബാറുകളിൽ നിന്നും 14 കോടി പിരിച്ചെടുത്തെന്നും ബിജു രമേഷ് തുറന്നടിച്ചു. ഈ ലിസ്റ്റു പുറത്തുവിട്ടാൽ കോൺഗ്രസുകാരിൽ പലരും കാണില്ല എന്നും വെല്ലുവിളിക്കാൻ ബിജു മറന്നില്ല. ഏപ്രിൽ മാസം 4-ാം തീയതി എറണാകുളത്ത് മേഴസി ഓഡിറ്റോറിയ
ബാർ വിവാദം വാസ്തവമെന്ത്? ഇന്നലത്തെ റിപ്പോർട്ടർ ചർച്ചയിൽ ഓരോ ബാറുകാരുടെയും കയ്യിൽ നിന്ന് 2 ലക്ഷം വീതം പിരിച്ചെന്നും 700 ബാറുകളിൽ നിന്നും 14 കോടി പിരിച്ചെടുത്തെന്നും ബിജു രമേഷ് തുറന്നടിച്ചു. ഈ ലിസ്റ്റു പുറത്തുവിട്ടാൽ കോൺഗ്രസുകാരിൽ പലരും കാണില്ല എന്നും വെല്ലുവിളിക്കാൻ ബിജു മറന്നില്ല. ഏപ്രിൽ മാസം 4-ാം തീയതി എറണാകുളത്ത് മേഴസി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ബാർ അസോസിയേഷൻ മീറ്റിംഗിൽ ബിജു രമേഷ് ആഞ്ഞടിച്ചു. ഈ സർക്കാരിനെ വീഴിക്കണം. എംഎൽഎ.മാരെ പണം കൊടുത്തു വിലയ്ക്കു വാങ്ങണം. എന്നാൽ തൊട്ടുപുറകേ സംസാരിച്ച എലൈറ്റ് സദാനന്ദൻ നമ്മൾ തീക്കളിക്കു മുതിരണ്ട എന്നു പറഞ്ഞെങ്കിലും ബിജു തിരുത്തി.
പാർലമെന്റ് ഇലക്ഷനു മുൻപ് തിരുവനന്തപുരത്ത് ബാർ ഹോട്ടൽ അസോസിയേഷന്റെയും, തൊഴിലാളികളുടെയും നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ആളുകളെ ഇറക്കി അക്രമാസക്തരാക്കണമെന്നും വെടിവെപ്പുൾപ്പെടെ നടത്തിപ്പിച്ച് കേരളം ഇളക്കിമറിക്കണമെന്നും ഒരുകൂട്ടർ തീവ്രനിലപാടെടുത്തു. ഇവിടെയും അസോസിയേഷനിലെ ഭൂരിപക്ഷം മിതവാദികളുമായിരുന്നു.
ബാർ വിഷയം കേരളത്തിലെ അബ്കാരികളുടെ ജീവമരണ പ്രശ്‌നമായിരുന്നു. പ്രതികാരചിന്ത, ഗൂഡാലോചന എന്തിനും മടിക്കാത്ത ബാർലോബിക്കു മുന്നിൽ പലപ്പോഴും രാഷ്ട്രീയ നേതൃത്വം പതറി.. അസോസിയേഷൻ നേതൃത്വത്തിൽ 15 കോടിയിലധികം രൂപാ പിരിച്ചെടുത്തെന്ന് എല്ലാവരും സമ്മതിക്കുന്നു. പക്ഷേ പണം ആർക്കു കൊടുത്തെന്നുള്ളത് ഊഹാപോഹങ്ങളായി ഇപ്പോഴും പ്രചരിക്കുന്നു. ഈ പണപ്പിരിവു നടന്ന സമയം കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ കാലമായിരുന്നു. കാലാകാലങ്ങളായി ഇടതു വലതു ഭേദമില്ലാതെ എല്ലാ പാർട്ടികളും ഇലക്ഷൻ ഫണ്ടും പാർട്ടി ഫണ്ടും പിരിവു നടത്തുന്നത് മുഖ്യമായും തെരഞ്ഞെടുപ്പു വേളയിലാണ്. ശശിതരൂർ ഒഴികെയുള്ള കേരളത്തിലെ എല്ലാ കോൺഗ്രസ് എംപി. സ്ഥാനാർത്തികൾക്കും ബാർ അസോസിയേഷൻ പണം നല്കിയെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം തെരഞ്ഞെടുപ്പു ഫണ്ടുകളെ കോഴയായി ചിത്രീകരിച്ച് രാഷ്ട്രീയ നേതൃത്വത്തെ ബ്ലാക്‌മെയിൽ ചെയ്യുന്ന ബാർമാഫിയ സംസ്‌കാരം. കേരളത്തെ കൂടുതൽ ജീർണ്ണമാക്കും. പിരിവെടുത്ത പണത്തിൽ നിന്ന് നല്ലൊരു ഭാഗം അഭിഭാഷകർക്കും ഇവർ നല്കുകയുണ്ടായി.
ബാർ വിവാദം കൃത്യമായ ഗൂഡാലോചനയിൽ പിറന്ന ബ്ലാക് മെയിൽ തന്ത്രമാണ്. ഇതിൽ കളിച്ചവരൊക്കെ തങ്ങളുടെ സ്വാർത്ഥതയ്ക്കായി വസ്തുതകളെ വളച്ചൊടിച്ചു. കേരള രാഷ്ട്രീയത്തിൽ കേരളാക്രോൺഗ്രസിന് ഏറ്റവും പ്രാധാന്യം കൈവന്ന നാളുകായിരുന്നു ഈ കാലഘട്ടം. ഉമ്മൻ ചാണ്ടിക്കുമപ്പുറം മാണിയുടെ പ്രതിച്ഛായ വളർന്നു. ഇടതു വലതു മുന്നണികൾ മുഖ്യമന്ത്രിക്കസേരയിൽ മാണിയെ സ്വീകാര്യനായി കണ്ടു. ഒരു വേള ഇടതു പക്ഷപിന്തുണ കെ.എം.മാണി. മുഖ്യമന്ത്രിയായും എന്ന സ്ഥിതിയിലെത്തി. ഇവിടെയാണ് നാടകമാരംഭിക്കുന്നത്. മനോരമ ചാനലിന്റെ ബ്രേക്കിങ് ന്യൂസിൽ ബാർ കോഴ പിറവിയെടുക്കുന്നു. സജീവ ചർച്ചകളും, ഇടപെടലും കൊണ്ട് മനോരമ ചാനലും, പത്രവും ഇതേറ്റു പിടിക്കുന്നു. പിന്നാലെ ഏഷ്യാനെറ്റും. കൃത്യമായ തെളിവുകളില്ലാതെ ബിജു രമേഷുയർത്തിയ ആരോപണം പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പേരിൽ അന്വേഷിക്കുമെന്ന് രമേഷ് ചെന്നത്തല. ചെന്നിത്തലയും മുഖ്യമന്ത്രിയും മാറിമാറി ഇടതുപക്ഷത്തെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ. എന്തന്വേഷണം നടത്താമെന്ന് എഴുതിത്തരണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. ഇടതുപക്ഷത്തെ പ്രകോപിപ്പിക്കുന്ന മനോരമവാർത്ത ആറുകോളത്തിൽ. ചുരുക്കത്തിൽ കോൺഗ്രസും, മനോരമയും കെ.എം.മാണിയെയും കേരളകോൺഗ്രസിനെയും തളർത്താൻ ശ്രമിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
പാർലമെന്റ് ഇലക്ഷൻ സമയത്ത് ബാർ മുതലാളിമാരിൽ നിന്ന് സംഭാവന പിരിക്കാത്ത എത്ര നേതാക്കളുണ്ട് കേരളത്തിൽ ? എന്നിട്ടും കെ.എം.മാണിയെ തളർത്തുന്ന ഈ ഗൂഡാലോചനയെ പൊളിച്ചുകാട്ടുന്നതിനു പകരം കോൺഗ്രസിനൊപ്പം ചേർന്ന് മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്. ബാർ ലോബിയുടെ തന്ത്രത്തിനു മുന്നിൽ കേരളരാഷ്ട്രീയം പതറുന്നുവോ. പത്രപ്രവർത്തകർ കളിപ്പാവകളാകുന്നുവോ ; വസ്തുതകൾ വളച്ചൊടിച്ച് വാർത്തകൾ മെനയുന്നുവോ : ലജ്ജിക്കുക കേരളമേ.