- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ നാഷണൽ കൺവെൻഷനിലേക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ നടന്നു
ന്യൂജേഴ്സി: ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിൽ ഒക്ടോബർ 28 - ന് ഞായറാഴ്‌ച്ച നടന്ന വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെട്ടു. ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ രൂപത സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപതാ ചാൻസലർ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, കൺവെൻഷൻ ചെയർമാൻ അലക്സാണ്ടർ കുടക്കാച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു. രൂപതാ സഹായ മെത്രാനും കൺവെൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട് ഇടവകയിലെ ആദ്യ രജിസ്ട്രേഷൻ ഇടവകാംഗങ്ങളായ കുര്യൻ ആൻഡ് മോളി നെല്ലിക്കുന്നേൽ, ജെയ്സൺ അലക്സ് ആൻഡ് ബീന എന്നിവരിൽ നിന്നും സ്വീകരിച്ചു. തുടർന്ന് ഇടവകയിൽ നിന്നുള്ള അൻപതോളം കുടുംബങ്ങൾ തങ്ങളുടെ രജിസ്ട്രേഷൻ പിതാവിന് കൈമാറി. 1991ൽ ഫിലാഡൽഫിയയിൽ ആദ്യത്തെ കൺവെൻഷൻ നടന്നതെന്നും, തുടർന്ന് ഷിക്കാഗോ സിറോമലബാർ രൂപീകൃതമായ വര്ഷം ഷിക്ക
ന്യൂജേഴ്സി: ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിൽ ഒക്ടോബർ 28 - ന് ഞായറാഴ്‌ച്ച നടന്ന വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെട്ടു.
ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ രൂപത സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപതാ ചാൻസലർ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, കൺവെൻഷൻ ചെയർമാൻ അലക്സാണ്ടർ കുടക്കാച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രൂപതാ സഹായ മെത്രാനും കൺവെൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട് ഇടവകയിലെ ആദ്യ രജിസ്ട്രേഷൻ ഇടവകാംഗങ്ങളായ കുര്യൻ ആൻഡ് മോളി നെല്ലിക്കുന്നേൽ, ജെയ്സൺ അലക്സ് ആൻഡ് ബീന എന്നിവരിൽ നിന്നും സ്വീകരിച്ചു. തുടർന്ന് ഇടവകയിൽ നിന്നുള്ള അൻപതോളം കുടുംബങ്ങൾ തങ്ങളുടെ രജിസ്ട്രേഷൻ പിതാവിന് കൈമാറി.
1991ൽ ഫിലാഡൽഫിയയിൽ ആദ്യത്തെ കൺവെൻഷൻ നടന്നതെന്നും, തുടർന്ന് ഷിക്കാഗോ സിറോമലബാർ രൂപീകൃതമായ വര്ഷം ഷിക്കാഗോയിൽ വച്ചും, പിന്നീട് 2003 ൽ ന്യൂ ജേഴ്സിയിലും, ഡാളസ്, ഫ്ലോറിഡ തുടങ്ങി 2012 ൽ അറ്റ്ലാന്റയിൽ വച്ചായിരുന്നു അവസാനത്തെ കൺവെഷൻ നടന്നതെന്നും ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു മാർ. ജോയി ആലപ്പാട്ട് തന്റെ സന്ദേശം ആരംഭിച്ചത്.
വിശ്വാസത്തിനു വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ഏവരും, പ്രത്യകിച്ചു യുവജങ്ങൾ സീറോ മലബാർ വിശ്വാസവും പൈതൃകവും പ്രഘോഷിക്കപ്പെടുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത മാർ. ആലപ്പാട്ട് ഓർമ്മിപ്പിച്ചു. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം പ്രകടിപ്പിക്കാനും,വലിയ ഒരു സമൂഹത്തിൽ ആ വിശ്വാസം പ്രഘോഷിക്കാനും ഇത്തരത്തിലുള്ള കൺവെൻഷനിലൂടെ നമ്മുക്ക് സാധിക്കുമെന്നും ഓർമ്മിപ്പിച്ചു.
കൺവെൻഷൻ ചെയർമാൻ അലക്സാണ്ടർ കുടക്കാച്ചിറ ഹ്യൂസ്റ്റനിൽ നടക്കുന്ന നാല് ദിവസത്തെ കൺവെൻഷൻ പരിപാടികളെ പറ്റി വിശദീകരിക്കുകയും, എല്ലാഇടവകാംഗങ്ങളെയും പ്രത്യകിച്ചും യുവജനങ്ങളേവരേയും കൺവെൻഷനിൽ പങ്കെടുക്കുവാൻ ഹൂസ്റ്റണിലേക്ക് സ്വാഗതം ചെയ്തു. ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തെ ഇന്നത്തെ നിലയിലേക്കെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച ബഹു. ലിഗോറി അച്ചനെ കൺവെൻഷൻ ചെയർമാൻ തന്റെ ആമുഖ പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു.
കൺവെൻഷന്റെ ലോക്കൽ കോർഡിനേറ്റേഴ്സ് ടോം പെരുമ്പായിൽ, മോളി നെല്ലിക്കുന്നേൽ, സ്റ്റെഫി ഓലിക്കൽ, ജോയൽ ജോസ് തുടങ്ങിയവരും, ട്രസ്റ്റിമാരും, പാരീഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ഷിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൺവൻഷൻ രക്ഷാധികാരിയായും, രൂപതാ സഹായ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് ജനറൽ കൺവീനറായും, ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോകൺവീനറായും ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ 2019 ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ നടക്കുന്ന ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷനിൽ അമേരിക്കയിലെ വിവിധ സീറോമലബാർ ഇടവകകളിൽ നിന്നും, മിഷൻ കേന്ദ്രങ്ങളിൽ നിന്നുമൊക്കെയായി അയ്യായിരത്തിൽപരം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നു.