- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ദൈവകാരുണ്യ തിരുനാൾ ആചരിച്ചു
ന്യൂജേഴ്‌സി: ആഗോളസഭ ഈസ്റ്റർ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ച, ദൈവകാരുണ്യദിനമായി (ഡിവൈൻ മേഴ്‌സി ഞായർ) ആചരിക്കുമ്പോൾ, ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയം ഈ പുണ്യദിനത്തിന്റെ ഓർമ്മ പുതുക്കി ദൈവകാരുണ്യ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ മുഖ്യകാർമികത്വ
ന്യൂജേഴ്‌സി: ആഗോളസഭ ഈസ്റ്റർ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ച, ദൈവകാരുണ്യദിനമായി (ഡിവൈൻ മേഴ്‌സി ഞായർ) ആചരിക്കുമ്പോൾ, ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയം ഈ പുണ്യദിനത്തിന്റെ ഓർമ്മ പുതുക്കി ദൈവകാരുണ്യ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു.
ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ മുഖ്യകാർമികത്വത്തിൽ 1.30-ന് നടന്ന പ്രത്യേക ദിവ്യബലിയിലും പ്രാർത്ഥനകളിലും, തുടർന്ന് മൂന്നുമണി മുതൽ നടന്ന ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ ആരാധനയിലും ഇടവകാംഗങ്ങൾ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു. ദിവ്യബലി മധ്യേ വികാരി ഫാ. തോമസ് കടുകപ്പിള്ളി ദൈവകാരുണ്യ തിരുനാളിന്റെ സന്ദേശം നൽകി. ദിവ്യബലിക്കും പ്രാർത്ഥനകൾക്കുംശേഷം തിരുഹൃദയരൂപ വണക്കം, പാച്ചോർനേർച്ച വിതരണം എന്നിവയും നടന്നു.
രണ്ടായിരാമാണ്ട് മഹാജൂബിലി വർഷത്തെ പെസഹാ കാലത്ത് രണ്ടാം ഞായറാഴ്ച പുണ്യാത്മാവായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ മേരി ഫൗസ്തീന കൊവാസ്‌കിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയുണ്ടായി. ഈസ്റ്റർ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ ദിനമായി ആചരിക്കാനാണ് അന്നത്തെ തിരുകർമ്മങ്ങളുടെ അന്ത്യത്തിൽ വിശുദ്ധ പാപ്പാ ആഹ്വാനം ചെയ്തത്.
വിശുദ്ധ ഫൗസ്തീനായ്ക്ക് ക്രിസ്തു നൽകിയ ദൈവകരുണയുടെ ദർശനം ലോകത്ത് പ്രചരിപ്പിച്ചതാണ് സഭയിലെ ഈ സവിശേഷ ഭക്തിയും, ദൈവകാരുണ്യ ഞായർ ആഘോഷവും. ദൈവത്തിന്റെ അനന്തമായ കരുണയിലേക്ക് തിരിയാതെ മനുഷ്യകുലം യഥാർത്ഥമായ സന്തോഷമോ, സമാധാനമോ അനുഭവിക്കില്ല എന്നതാണ് ഈ തിരുനാളിന്റെ അടിസ്ഥാന സന്ദേശം. sh_v www.stthomassyronj.org
സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.