- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ കോൺഗ്രസുമായി സിപിഐ(എം) സഖ്യമുണ്ടാക്കണം; തനിച്ച് മത്സരിച്ചാൽ പാർട്ടി രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ പിന്തള്ളപ്പെട്ടേക്കാം; സഖ്യമോഹം മനസിൽ വെക്കുന്ന ബംഗാൾ നേതാക്കൾക്ക് പിന്തുണയുമായി സോമനാഥ് ചാറ്റർജി
കൊൽകത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ നേരിടാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കണെന്ന ആവശ്യം ശക്തമായി നേതാക്കൾക്കിടയിൽ ഉയരുന്നതിനിടെ സഖ്യം വേണമെന്ന ആവശ്യവുമായി മുൻ സിപിഐ(എം) നേതാവ് സോമനാഥ് ചാറ്റർജി രംഗത്തെത്തി. മമത ബാനർജിക്കെതിരെ മറ്റു മതേതര പാർട്ടികളെ അണിനിരത്തണം. തനിച്ച് നിൽക്കാനുള്ള ശേഷി ബംഗാളിൽ സിപിഎമ്മിനില്ലെന്നും സോമനാഥ് ചാറ്റർ

കൊൽകത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ നേരിടാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കണെന്ന ആവശ്യം ശക്തമായി നേതാക്കൾക്കിടയിൽ ഉയരുന്നതിനിടെ സഖ്യം വേണമെന്ന ആവശ്യവുമായി മുൻ സിപിഐ(എം) നേതാവ് സോമനാഥ് ചാറ്റർജി രംഗത്തെത്തി. മമത ബാനർജിക്കെതിരെ മറ്റു മതേതര പാർട്ടികളെ അണിനിരത്തണം. തനിച്ച് നിൽക്കാനുള്ള ശേഷി ബംഗാളിൽ സിപിഎമ്മിനില്ലെന്നും സോമനാഥ് ചാറ്റർജി മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.
സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പ്രകാശ് കാരാട്ട് അടങ്ങിയ മുൻനേതൃത്വമാണ്. പാർട്ടിക്ക് എന്തുകൊണ്ട് തിരിച്ചടിയുണ്ടായെന്ന് അവർ സ്വയം ചോദിക്കണം. ബംഗാളിൽ പാർട്ടി തിരിച്ചടി നേരിടുമെന്ന് നേരത്തെ താൻ പറഞ്ഞിരുന്നതാണെന്നും സോമനാഥ് ചാറ്റർജി ചൂണ്ടിക്കാട്ടി. തനിച്ച് നിൽക്കാനുള്ള ശേഷി ബംഗാളിൽ സിപിഎമ്മിന് ഇല്ല. തനിച്ച് മൽസരിച്ചാൽ സിപിഐ(എം) രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ പോയേക്കാം. സിപിഐ(എം) തകരുന്നത് കാണാൻ താൽപര്യമില്ല. അതുകൊണ്ടാണ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയിൽ പ്രതീക്ഷയുണ്ട്. യെച്ചൂരിക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാനാകുമെന്നാണ് വിശ്വാസം. എന്നാൽ അദ്ദേഹത്തിന് പി.ബിയിൽ ഭൂരിപക്ഷമുണ്ടോ എന്ന് സംശയമുണ്ട്. കൊൽക്കത്ത പ്ലീനം പാർട്ടിയെ ശക്തിപ്പെടുത്തും. തന്നെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻ ലോക്‌സഭാ സ്പീക്കർ കൂടിയായ സോമനാഥ് വ്യക്തമാക്കി.
തൃണമൂലിനെ ചെറുക്കുക, ബിജെപിയുടെ കടന്നുവരവു തടയുക എന്നതിനപ്പുറം പാർട്ടിക്കു പിടിച്ചുനിൽക്കണമെങ്കിൽ പോലും കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് ബംഗാൾ പാർട്ടിയിലെ പലനേതാക്കൾക്കുമുള്ളത്. എന്നാൽ പൊളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിർക്കുകയാണ്. ഇതിനിടെയാണ് സോമനാഥിന്റെ പ്രസ്താവനയും വരുന്നത്.
സങ്കീർണമായ രാഷ്ട്രീയപരിസ്ഥിതിയിൽ കോൺഗ്രസുമായുള്ള സഖ്യം വേണമെന്ന വിലയിരുത്തലിലാണ് ബംഗാൾ നേതൃത്വം. പ്ലീനം റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്ത പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള മുൻനിര നേതാക്കൾ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചപ്പോൾ കോൺഗ്രസിനെതിരെ ഒന്നും മിണ്ടാതിരുന്നത് ഇന്നലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്ലീനം തീർപ്പ് കല്പിക്കാൻ പോകുന്ന രാഷ്ട്രീയ, അടവ് നയം കോൺഗ്രസുമായുള്ള സഖ്യസാദ്ധ്യത കൂടി തുറന്നിടുന്നതാകുമെന്നാണ് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ഈ നീക്കത്തെ സിപിഐ(എം) കേരഘടകം എതിർക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്നലെ പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്ത കേരള സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാത്രമാണ് ബിജെപിക്കൊപ്പം കോൺഗ്രസിനെയും ശക്തമായി വിമർശിച്ചത്.
സിപിഎമ്മിനെ സ്വന്തം നിലയിൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കോൺഗ്രസ് ഇതര, ബിജെപി ഇതര വിശാല ഇടത് മതേതരസഖ്യമെന്ന നിലയിലുള്ള രാഷ്ട്രീയ, അടവ് നയമാണ് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. അതേസമയം, മാറിയ രാഷ്ട്രീയസാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന വിധമാവണം അടവ്‌നയമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. ബംഗാളിൽ അടിയന്തരദൗത്യം തൃണമൂൽ അഴിച്ചുവിടുന്ന ഗുണ്ടാരാജിനെ തടുത്തുനിറുത്തുകയും ബിജെപിയുടെ വർഗീയതയെ ചെറുക്കുകയുമാണെന്ന നിരീക്ഷണമുണ്ട്. എന്നാൽ തൃണമൂൽ ബിജെപിയുമായി കൂട്ടുചേർന്നാലത് ഇടത് വിജയം അപ്രാപ്യമാക്കുമെന്ന ചിന്തയുമുണ്ട്.

