- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; കരുനാഗപ്പള്ളിയിൽ പതിനഞ്ചുകാരൻ തൂങ്ങിമരിച്ചു; വിവരമറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു
കരുനാഗപ്പള്ളി മൊബൈൽ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞതിന് പതിനഞ്ചുകാരൻ തൂങ്ങിമരിച്ചു. അമ്മ ഇന്ന് ഹൃദയാഘാതം മൂലം മരിച്ചു.കുലശേഖരപുരം കോട്ടയ്ക്കു പുറം തേനേരിൽ മധുവിന്റെ മകൻ ആദിത്യൻ ആണ് ഇന്നലെ വീടിന് പുറത്ത് ഉള്ള പുളിമരത്തിൽ തൂങ്ങിയത്. അഴിച്ചിറക്കി കരുനാഗപ്പള്ളി ഗവ: ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വിവരമറിഞ്ഞ് തളർന്നുവീണ അമ്മ സന്ധ്യ(38)ക്ക് ഇന്ന് ഹൃദയാഘാതമുണ്ടായി. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.കളരിവാതുക്കൽ ഗവ:സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നു ആദിത്യൻ. മൊബൈൽഫോണിൽ അമിതമായി പബ്ജികളി ഉണ്ടായിരുന്നതായി പറയുന്നു.
മൊബൈൽ കളി അമ്മ വിലക്കിയതാണ് ആത്മഹത്യക്കു കാരണമായി പറയുന്നത്. സന്ധ്യ കരുനാഗപ്പള്ളി ഒരു തുണിക്കടയിൽ സെയിൽ ഗേളായിരുന്നു. അച്ഛൻ മധു അർബുദ രോഗിയാണ്. ലോട്ടറി വിൽപനയാണ്.
ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് അടുത്തടുത്ത ചിതകളിൽ ദഹിപ്പിച്ചു.രോഗിയായ മധുവിനൊപ്പം ഇനി ഇളയമകൻ അനന്തുമാത്രമായി.
മറുനാടന് മലയാളി ബ്യൂറോ