കോഴിക്കോട്: സ്വകാര്യ ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭിക്കുമെന്നാണ് വയ്പ്. എന്നാൽ, അതൊരു സങ്കൽപം മാത്രമാണെന്ന് വ്യക്തമാക്കുകയാണ് കോഴിക്കോട്ടെ പൊലീസ് ഉദ്യോഗസ്ഥനും മുൻ മാധ്യമപ്രവർത്തകനുമായ റിജേഷ് പ്രമോദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പനി ബാധിച്ച അച്ഛനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെയുണ്ടായ ചികിത്സാ വീഴ്ചയിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്ത കാര്യമാണ് റിജേഷ് പോസ്റ്റ് ചെയ്യുന്നത്.

റിജേഷ് പ്രമോദിന്റെ പോസ്റ്റിന്റെ പൂർണരൂപം

അച്ഛൻ മരിച്ച് ചിതയുടെ ചൂടാറും മുന്നെ ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വരുന്നത് ഹൃദയവേദനയോടെയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും ആശുപത്രി ചികിത്സ വേണ്ടി വന്നിട്ടില്ലായിരുന്നു അച്ഛന്. അച്ഛൻ ഞങ്ങളെ വിട്ട് പോയെന്ന സത്യം അംഗീകരിക്കാൻ ഇനിയും പറ്റിയിട്ടില്ല. ഈ ഒരു പോസ്റ്റ് ഇടുന്നത് ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കുവാൻ ഇതു വായിക്കുന്നവരെങ്കിലും ശ്രദ്ധ ചെലുത്തിയാൽ അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇനി കാര്യത്തിലേക്ക് വരാം. ഗവർമെന്റ് ആശുപത്രികളിലെ തിരക്ക,് സ്ഥലമില്ലായ്മ, ഇതൊക്കെയാണ് ആളുകളെ സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നത്.

അച്ഛന് ഡെങ്കു വന്നപ്പോൾ നിരന്തരമായ മോണിറ്ററിങ്ങ് ആവശ്യമാണ് എന്ന കരുതലിലാണ് പനി വന്ന അന്നു പുലർച്ചെ തന്നെ സ്വകാര്യ ആശുപതിയാൽ എത്തിച്ചത്. അവിടുത്തെ ടെസ്റ്റുകളിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കാര്യമായ കുറവ് വരാത്തതിനാൽ കഷ്യാലിറ്റിയിൽ വൈകുന്നേരം വരെ പനി നിയന്ത്രണ വിധേയമാക്കി ധാരാളം വെള്ളം കുടിച്ചാൽ മതി എന് പറഞ്ഞ് വീട്ടിലേക്ക് അയച്ചു. അന്നു രാത്രി വീണ്ടും പനി വന്നതിനാൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ഡെങ്കിക്ക് ചികിത്സ ലഭ്യമാണോ എന്ന് വിളിച്ചന്വേഷിച്ചതിൽ' ലഭ്യമാണ് എന്നറിയിച്ചതിൽ അങ്ങോട്ടു പോവുകയും അഡ്‌മിറ്റ് ചെയ്യാൻ ഞങ്ങൾ അങ്ങോട്ട് ആവശ്യപ്പെടുകയും ആണ് ഉണ്ടായത്.

പ്ലേറ്റ്‌ലെറ്റ് കൗണ്ടുകൾ കൃത്യമായി മോണിറ്റർ ചെയ്യപ്പെടുകയും ബി.പി ,പനി എല്ലാം കൃത്യതയോടെ യഥാസമയം ചികിത്സിക്കപ്പെടുകയും ചെയ്യുമല്ലോ എന്ന ഉത്തമ വിശ്വാസത്തിലാണ്. കൃത്യമായ ഇടവേളകളിൽ വെള്ളം നൽകി തമാശയും കളിയും ഒക്കെയായി ആശുപത്രിയിലെ ഒരു ദിനം മരണത്തെ തോൽപ്പിച്ചു എന്ന അമിതാത്മവിശ്വാസം. രണ്ടാം ദിവസം വയർ സ്തംഭനം വയറിന് കനം എന്നൊക്കെ അച്ഛൻ പറഞ്ഞത് കൺസൽടിങ്ങ് ഡോക്ടറെ അറിയിച്ചു . വലിയ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സപ്പോസിറ്റർ വെക്കാം' എന്നു പറഞ്ഞു ഡോക്ടർ.

പിറ്റേ ദിവസം വയർ സ്തംഭനം തുടർന്നു രാത്രി ആയപ്പോഴേക്ക് ചെറിയ ശ്വാസതടസ്റ്റം ആയത് ഡോക്ടറെ വിവരമറിയിച്ചു. അപ്പോൾ നെബുെലെസേഷൻ നൽകി. എനിക്ക് ഇക്കാര്യത്തിൽ സംശയമുള്ളതുകൊണ്ട് ഞാൻ ഇടക്കിടക്ക് സംശയം ചോദിച്ച് ബുദ്ധിമുട്ടിക്കാറുള്ള ഡോ. സുധീറേട്ടനെ വിളിച്ചു .സുധീ റേട്ടൻ ആണ് ഇൻഫക്ഷന് ഉള്ള സാധ്യതയെ പറഞ്ഞത് ഒരു ലാബ് ടെസ്റ്റും മുന്നിൽ കാണാതെ .ശ്വാസതടസ്സം തുടർന്നപ്പോൾ ഞങ്ങൾ ഡോക്ടറോട് നിർബന്ധമായും എന്തെങ്കിലും ചെയ്യണം എന്നറിയിച്ചു. അപ്പോൾ എക്‌സ് റേ എടുക്കാമെന്നും പറഞ്ഞും... എക്‌സ് റേ എടുത്തത് പരിശോധിക്കാൻ അതിന്റെ ഡോക്ടർ വന്ന് നോക്കിയത് വൈകുന്നേരം.

അതിൽ പ്രത്യേകിച്ച് ഒന്നും കാണാനില്ല ചെസ്റ്റ് ക്ലിയർ ആണ് എന്ന് പറഞ്ഞു ശ്വാസതടസ്സവും വയർ സ്തംഭനവും തുടർന് മൂത്രതടസ്സവും ആയപ്പോൾ അൾട്രാ സൗണ്ട് ചെയ്യണം എന്ന് പറഞ്ഞു അത് നടത്തി ഡെങ്കുവിന്റെ ഭാഗമായ കാപിലറി ലീക്ക് ആണ് കോംപ്ലിക്കേഷൻ ആണ് എന്നു പറഞ്ഞു .ഞാൻ പലരെയും വിളിച്ചതിൽ മൈന്യൂട്ട് കാപിലറി ലീക്ക് സ്വാഭാവികം ആണ്.അത് അപകടകരം അല്ല എന്നറിയാൻ കഴിഞ്ഞു. അപ്പോഴും വയറു നല്ല വീർപ്പ് ഉണ്ടായിരുന്നു. ശ്വാസ തടസ്സം കൂടിയപ്പോ ഓക്‌സിജൻ മാസ്‌ക് ഇടാൻ ഐ സി യു വിലക്ക് മാറ്റാൻ പറഞ്ഞു. ഞങ്ങൾ സമ്മതം പറഞ്ഞു . അവർ എനിമ നടത്തി. കാര്യായി ഒന്നും പുറത്തു പോയില്ല എന്നറിയിച്ചു. അപ്പോഴേക്കും അച്ഛൻ റെസ്റ്റ് ലസായി ഇഞ്ചക്ഷൻ ഐ വി സിറിഞ്ച് ക്കൈ വലിച്ച് പ്രശ്‌നം തുടങ്ങി പിന്നീട് കൈകെട്ടിയിടാണ് മരുന്നു നൽകിയത്.

കാപ്പിലറി ലീക്ക് പറഞ്ഞ് സിറ്റുവേഷൻ മോശമാണ് എന്ന് ഡോക്ടർമാർ പറഞ്ഞോണ്ടിരുന്നു. എന്തൊക്കെയോ സംശയം തോന്നിയ എന്റെ ഏട്ടൻ നാട്ടുകാരിയായ മെഡിക്കൽ കോളേജിലെ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു... അവര് ഐസിയുവിലുള്ള ഡോക്ടറോട് വിളിച്ച് ആന്റിബയോട്ടിക്ക സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു അപ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു തുടങ്ങിയിരുന്നു. ഡെഡ് ലി വൈറസ് ബാക്ടീരിയ ൽ കോമ്പിനേഷൻ ആയിരുന്നു അച്ഛന് ഡെങ്കു വിത്ത് സെക്കന്ററി ഇൻഫക്ഷൻ. അത്തരം ഒരു സാഹചര്യത്തിൽ ഇൻഫക്ഷന് പ്രൈമറി പരിഗണന കൊടുത്ത് എത്രയും വേഗം ആന്റിബയോട്ടിക് ട്രീറ്റ്‌മെന്റ് ആരംഭിക്കണം. WBCകൗണ്ട് 17-ാം തീയതിയിലെയും 18-ാം തീയ്യതിയിലെയും തമ്മിൽ വലിയ അന്തരം. WBC കൗണ്ടിൽ അസാധാരണമായ കൂടൽ. ഇത് ബ്ലഡ് ഇൻഫക്ഷന്റെ തുടക്കമാണ്. ഇത് കാണുമ്പോൾ കൂടുതൽ പരിശോധന നടത്തി ബ്ലഡിൽ ഇൻഫക്ഷൻ സ്ഥിരീകരിച്ച് ആന്റി ബയോട്ടിക് കോഴ്‌സ് നൽകണം. ഇതെല്ലാം അവഗണിച്ച്. അല്ലെങ്കിൽ അറിയാതെ കൺസൾട്ടന്റ് ഡോക്ടർ നടത്തിയ ചികിത്സയാണ് പ്രസരിപ്പപ്പോടെ നടന്ന എല്ലാമെല്ലാമായ അച്ഛനെ നഷ്ടപ്പെടുത്തിയത്.

പ്രൈമറി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളേജ് വരെ വ്യത്യസ്ത പനിയുമായി എത്തുന്നവരോട് ഒരു ചോദ്യാവലി ഉണ്ട്... ആ ചോദ്യാവലി പക്ഷ സ്വകാര്യ ആശുപത്രികൾ അവഗണിക്കുകയാണ് . ഡെങ്കുവിന്റെ വകഭേദങ്ങളെ ക്കുറിച്ചുള്ള അജ്ഞതയോ അവഗണനയോ കാരണം നടന്ന മരണങ്ങളിൽ രണ്ടെണ്ണം ഞങ്ങളുടെ നാട്ടിലാണ്. അലർജി ആസ്ത്മ തുടങ്ങിയവയ്‌ക്കോ മറ്റെന്തെങ്കിലും രോഗത്തിനോ മുൻപ് മരുന്നു കഴിച്ചവരോ കഴിക്കുന്നവരോ ആയവരിൽ സെക്കണ്ടറി ഇൻഫക്ഷന് സാധ്യത ഉണ്ട് പനി ഏതാണെന്ന് മനസ്സിലാക്കുന്നതു പോലെ പ്രധാനമാണ് സെക്കണ്ടറി ഇർഫക്ഷൻ പോലെ ചികിത്സ ക്യത്യ സമയത്ത് ലഭിക്കേണ്ട രോഗനിർണ്ണയവും. ഇവിടെ 'നടന്നത് ചികിത്സാ പിഴവല്ല വിലപ്പെട്ട രണ്ടു ജീവനുകളുടെ' കൊലപാതകമാണ്. ഇനി ഒരു ജീവനും ഇങ്ങനെ നഷ്ടപ്പെടരുത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരാൾക്കും തിരികെ നൽകാനാവില്ല. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന ചിന്ത മനസ്സിൽ നീറ്റലായി പടരുകയാണ്.