- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി; കലഹം ഉണ്ടായത് ഒരുമിച്ച് മദ്യപിച്ച ശേഷം; 69 കാരന്റെ മരണകാരണം തലയ്ക്ക് വടി കൊണ്ട് അടിയേറ്റ് രക്തം വാർന്നതോടെ; മലപ്പുറം ചുങ്കത്തറയിലെ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ
മലപ്പുറം: ഒരുമിച്ച് മദ്യപിച്ച ശേഷം മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. മലപ്പുറം ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ ആണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംഭവം.
മുപ്പാലിപ്പൊടി തറയിൽ പുത്തൻവീട് തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വർഗീസി (കൊച്ചുമോൻ-41) നെ എടക്കര പൊലീസ് ഇൻസ്പെക്ടർ മഞ്ജുഷ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
പള്ളിക്കുത്ത് പുന്നപുഴ പൊട്ടിയിൽ തറയിൽ പുത്തൻവീട് തങ്കച്ചൻ ആണ് മകന്റെ കൈ കൊണ്ട് അതിദാരുണമായി കൊല്ലപ്പെട്ടത്. വടി കൊണ്ടുള്ള അടി തലക്കേറ്റതാണ് മരണകാരണം. മകന്റെ അടിയേറ്റ് നിലത്ത് വീണ വർഗീസ് തലക്കേറ്റ മുറിവിൽ നിന്നും രക്തം വാർന്നാണ് മരിച്ചത്. അര മണിക്കൂർ നേരം രക്തം വാർന്ന് കിടന്ന വർഗീസിനെ നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ വർഗീസ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.സ്വത്ത് തർക്കത്തെ തുടർന്ന് ഇവരുടെ വീട്ടിൽ അച്ഛനും മകനും തമ്മിൽ സംഘർഷം പതിവായിരുന്നു.
തങ്കച്ചന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തങ്കച്ചന്റെ സഹോദരൻ ഒരു മാസം മുമ്പ് തങ്കച്ചനും മകൻ വർഗീസിനുമെതിരെ എടക്കര പൊലീസിൽ പരാതി നൽകിയിരുന്നതായി ഇൻസ്പെക്ടർ മഞ്ജുഷ് ലാൽ പറഞ്ഞു.
മരിച്ച തങ്കച്ചനും ഭാര്യ അമ്മിണിയും പൊലീസ് കസ്റ്റഡിയിലുള്ള വർഗീസും ഒരേ വീട്ടിൽ തന്നെയാണ് താമസം. വർഗീസിന്റെ ഭാര്യ ലിൻസി സൗദിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഇവരുടെ രണ്ട് കുട്ടികളും ലിൻസിയുടെ കൂടെ സൗദിയിലാണ്. തങ്കച്ചന്റെ മകൾ ലിസയും സൗദിയിലാണ്. ലിസിയുടെ ഭർത്താവ്: പരേതനായ ജോയി. മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്