- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ മകന് അഡോൾഫ് ഹിറ്റ്‌ലറെന്ന് പേരിട്ടു; നവനാസി ദമ്പതികൾക്ക് ലണ്ടൻ പൊലീസിന്റെ തടവു ശിക്ഷ; പിതാവിന് ആറ് വർഷത്തെ തടവും മാതാവിന് അഞ്ചു വർഷവും
ലണ്ടൻ: തങ്ങൾക്കുണ്ടായ ആദ്യ മകന് അഡോൾഫ് ഹിറ്റ്‌ലറെന്ന് പേരിട്ടതിന്റെ പേരിൽ നവനാസി ദമ്പതികൾക്ക് ലണ്ടൻ പൊലിസ് തടവുശിക്ഷ വിധിച്ചു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളാണ് ഈ ദമ്പതിമാർ. പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചുഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അംഗങ്ങളാണിവർ എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഘടനകൾ പാടെ നിരോധിക്കണമെന്നും കോടതി പറഞ്ഞു. മകന് അഡോൾഫ് ഹിറ്റ്‌ലറെന്ന് പേരിട്ട ഇവരുടെ ചരിത്രം പരിശോധിച്ചപ്പോൾ വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരാണിവർ എന്ന് കണ്ടെത്തിയതായും കോടതി വെളിപ്പെടുത്തി. ഗൂഢവും ഭീകരവുമായ ലക്ഷ്യങ്ങളുള്ള സംഘടനയാണ് ഇവരുടേതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി 1945 ഏപ്രിലിൽ ബർലിനിലെ ബങ്കറിൽ വെച്ച് സോവിയറ്റ് സൈന്യം വളഞ്ഞപ്പോൾ കാമുകി ഇവ ബ്രൗണിനൊപ്പം സ്വയം വെടിവെച്ച് മരിച്ചുവെന്നാണ് ചരിത്രം പറയുന്നത്.
ലണ്ടൻ: തങ്ങൾക്കുണ്ടായ ആദ്യ മകന് അഡോൾഫ് ഹിറ്റ്‌ലറെന്ന് പേരിട്ടതിന്റെ പേരിൽ നവനാസി ദമ്പതികൾക്ക് ലണ്ടൻ പൊലിസ് തടവുശിക്ഷ വിധിച്ചു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളാണ് ഈ ദമ്പതിമാർ. പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചുഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അംഗങ്ങളാണിവർ എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഘടനകൾ പാടെ നിരോധിക്കണമെന്നും കോടതി പറഞ്ഞു. മകന് അഡോൾഫ് ഹിറ്റ്‌ലറെന്ന് പേരിട്ട ഇവരുടെ ചരിത്രം പരിശോധിച്ചപ്പോൾ വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരാണിവർ എന്ന് കണ്ടെത്തിയതായും കോടതി വെളിപ്പെടുത്തി. ഗൂഢവും ഭീകരവുമായ ലക്ഷ്യങ്ങളുള്ള സംഘടനയാണ് ഇവരുടേതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി 1945 ഏപ്രിലിൽ ബർലിനിലെ ബങ്കറിൽ വെച്ച് സോവിയറ്റ് സൈന്യം വളഞ്ഞപ്പോൾ കാമുകി ഇവ ബ്രൗണിനൊപ്പം സ്വയം വെടിവെച്ച് മരിച്ചുവെന്നാണ് ചരിത്രം പറയുന്നത്.