മുന്നാർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകയായിരുന്ന ഗോമതി അഗസ്റ്റിന്റെ മകനെ മൂന്നാർ സി.ഐ അറസ്റ്റ് ചെയ്തു. മൂന്നാർ ദേവികുളം ഒ.ഡി.കെ.ഡിവിഷൻ സ്വദേശിയായ വിവേക് അഗസ്റ്റിൻ (22) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി നാലു മാസം ഗർഭിണിയാണ്. പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. മതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. അറസ്റ്റ്.

വിഷാദരോഗം ബാധിച്ച കുട്ടിക്ക് കൗൺസിലിങ് നൽകുന്നതിനിടെയാണ് 16 കാരിയെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. ടൗണിലെ കോളനി റോഡിലുള്ള ഒരു ലോഡ്ജിൽ ജീവനക്കാരനായിരുന്നു ഇയാൾ. ലോഡ്ജിനു സമീപത്ത് താമസിച്ചിരുന്ന പതിനാറുകാരിയായ വിദ്യാർത്ഥിനിയുമായി വിവേക് പ്രണയത്തിലായി. കഴിഞ്ഞ നവംബറിൽ വിവേകിന്റെ അമ്മ താമസിക്കുന്ന വാടക വീട്ടിൽ വച്ച് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു. ഇരുവരും തമ്മിലുള്ള പ്രണയം അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം കോതമംഗലത്തേക്ക് താമസം മാറ്റി. കുട്ടിയെ അങ്കമാലിയിലെ ഒരു സ്‌കൂളിൽ പ്ലസ് വണ്ണിന് ചേർത്തു. ഗർഭിണിയാണെന്നറിഞ്ഞിട്ടും വിവേക് വിവാഹത്തിൽ നിന്നും പിന്മാറി. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ തമിഴ്‌നാട്ടിലെത്തിച്ച് ഗർഭ ചിദ്രം നടത്തി. സംഭവത്തെ തുടർന്ന് വിഷാദത്തിലായ പെൺകുട്ടിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയയാക്കി. കൗൺസിലർ ഈ വിവരങ്ങൾ അങ്കമാലി പൊലീസിനെ അറിയിച്ചു. അങ്കമാലി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് മൂന്നാർ പൊലീസിന് കൈമാറി. ദേവികുളം കോടതിയിൽ ഹാജരാക്കിയ വിവേകിനെ റിമാന്റു ചെയ്തു.

അതിനിടെ തന്റെ മകനെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണ് ഇടതുപക്ഷ സർക്കാരെന്ന് ആരോപിച്ച് ഗോമതിയും രംഗത്ത് വന്നു. ചുറ്റും നിന്ന് കൂട്ടത്തോടെ അക്രമിച്ചിട്ടും ഗോമതി ഇല്ലാതായില്ല കൂടുതൽ ശക്തമായി മക്കളുടെ വിഷയത്തിൽ ഇടപെട്ടു വടയമ്പാടിയിൽ ജാതി മതിലിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തു, ഹാദിയ എന്ന മുസ്ലിം സ്ത്രീയുടെ അവകാശത്തിന് ഒപ്പം നിന്ന് സംസാരിച്ചു , മൂന്നാറിൽ തോട്ടി പണി ചെയ്യാൻ നിർബന്ധിക്കപെടുന്ന ചക്ലിയ വിഭാഗത്തിൽ പെടുന്നവർ നേരിടുന്ന ജാതിവിവേചനത്തെ കുറിച്ച് പറഞ്ഞു . അട്ടപ്പാടിയിൽ ആദിവാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തെ കുറിച്ച് . നിർഭാഗ്യവശാൽ ഇടപെട്ടതൊക്കെയും ദലിതരുടേയും ആദിവാസികളുടെയും മുസ്ലീമിന്റെയും വിഷയത്തിൽ ആയിരുന്നു. കേരളത്തിലെ ആർഎസ്എസു കാരായ സിപിഎംകാർക്ക് പക കൂടാൻ പ്രത്യേകം കാരണങ്ങൾ ഒന്നും ഇനി വേണ്ടല്ലൊ.-ഇങ്ങനെയാണ് മകന്റെ അറസ്റ്റിനോട് ഗോമതി നടത്തുന്ന പ്രതികരണം.

ഇന്നലെ എന്റെ 23 വയസുള്ള മൂത്ത മകനെ പോസ്‌കൊ നിയമം ചാർത്തി മൂന്നാർ പൊലീസ് അറസ്റ്റ് ചെയുതു. 17 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പെൺകുട്ടിയുടെ രക്ഷകർത്താക്കൾ സിപിഎംകാരയത് സ്വഭാവികമെന്നും ഗോമതി ആരോപിക്കുന്നു. എനിക്ക് ഇക്കാര്യത്തിൽ സിപിഎം കാരോടല്ല സംസാരിക്കാനുള്ളത്. സ്വന്തം മകളെ സിപിഎംന്റെ പകപോക്കലിനായി ഉപയോഗിക്കുന്ന അച്ഛനമ്മമാരോടാണ്. നിങ്ങൾ മുന്നെ പ്രായപൂർത്തി ആവാത്ത മകളെ പ്രേമിച്ച് ശല്യം ചെയ്യുന്നു എന്നാരോപിച്ച് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. അന്ന് നിങ്ങളോട് എന്റെ മകന്റെയും നിങ്ങളുടെ മകളുടേയും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടേയും മുന്നിൽ വെച്ച് ഞാൻ പറഞ്ഞത് 18 വയസാകുമ്പോൾ ഇവക്ക് ഇവനെ ഇഷടമാണെങ്കിൽ തിരിച്ചും , ഒന്നിച്ച് ജീവിക്കാൻ ഇഷ്ടമാണെങ്കിൽ ഞാൻ വന്ന് പെണ്ണിനെ വിളിച്ചോണ്ട് പോകും എന്നാണ്-ഗോമതി വിശദീകരിക്കുന്നു.

അതിന് ശേഷവും നിങ്ങളുടെ മകൾ പല തവണ എന്നെ ഫോണിൽ വിളിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവൾ നൽകിയ പരാതി ആണിതെന്ന് ഞാൻ കരുതുന്നില്ല. നിങ്ങളുടെ മകൾ എന്റെ മകനോട് അച്ചനും അമ്മയും എന്നെ തല്ലി കൊല്ലും എന്നെ വിളിച്ചോണ്ട് എങ്ങോട്ടേലും പോകുവോ എന്ന് കരഞ്ഞു കൊണ്ട് പറയുന്ന ഓഡിയൊ എന്റെ കയ്യിലുണ്ടെന്നും ഗോമതി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.