പ്രഭുദേവയോടൊപ്പം പറഞ്ഞു കേൾക്കാത്ത നടികളുടെ പേര് ചുരുക്കമാണ് എന്ന് തന്നെ പറയാം. നയൻതാരയുമായുള്ള ബന്ധം മാദ്ധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ്. എന്നാൽ നയൻസുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഹൻസിക, അസിൻ, സോനാക്ഷി എന്നീ നടികളുടെ പേരും പാപ്പരാസികൾ കണ്ടെത്തിയിരുന്നു.

ബോളിവുഡ് സുന്ദരി സോണാക്ഷി സിൻഹയുടെ പേര് പ്രഭുദേവയ്‌ക്കൊപ്പം ചേർത്ത് പാപ്പരാസികൾ വായിക്കാൻ കാരണം പ്രധാന കാരണം പ്രഭുവിന്റെ എല്ലാ സിനിമകളിലെയും നായിക സോനാക്ഷിയായതുകൊണ്ട് തന്നെയാണ്. എന്നാൽ ഇപ്പോൾ ഇതിനുള്ള മറുപടി പ്രഭുദേവ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇയിടെ നല്കിയൊരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവരും എന്നോട് ചോദിക്കാറുണ്ട് എന്തു കൊണ്ടാണ് എന്റെ എല്ലാ ചിത്രങ്ങളിലും നായികയായി സോണാക്ഷിയെ തിരഞ്ഞെടുക്കു ന്നതെന്ന്.  സോണാക്ഷി എന്റെ ഭാഗ്യമായതു കൊണ്ടാണ് അവരെ എന്റെ ചിത്രങ്ങളിലെല്ലാം ഉൾപ്പെടുത്തുന്നത്. വളരെ കഴിവുകളുള്ള പെൺകുട്ടിയാണ് സോണാക്ഷി. എന്റെ തിരക്കഥയിലുള്ള കഥാപാത്രത്തിനനുസരിച്ച് മാറാൻ സോണാക്ഷിക്ക് കഴിയാറുണ്ട്. ഞങ്ങൾക്ക് പരസ്പരം അവരവരുടെ ജോലികൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്.  വളരെ പ്രശസ്തയായൊരു അഭിനേത്രിയായിരുന്നിട്ടും അവർക്ക് അങ്ങനെയുള്ള ഭാവമൊന്നുമില്ല. വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സോണാക്ഷി', പ്രഭുദേവ പറയുന്നു.

ഛായാഗ്രഹണവും സംവിധാനവും വളരെ ബുദ്ധിമുട്ടാണെങ്കിലും അത് ചെയ്യാൻ തനിക്ക് വളരെ ഇഷ്ടമാണെന്നും പ്രഭുദേവ പറഞ്ഞു. ബോളിവുഡിൽ താൻ സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. നല്ല അഭിനേതാക്കളും, നല്ല തിരക്കഥയും നല്ല നിർമ്മാതാക്കളുമാണ് തന്റെ ഭാഗ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  ഹിന്ദി ശരിക്ക് അറിയില്ലെങ്കിലും വളരെ കാലമായി ബോളിവുഡിൽ താൻ പ്രവർത്തിക്കുന്നുണ്ട്. സർഗാത്മകതയ്ക്ക് ഭാഷ പ്രശ്‌നമല്ലെന്നാണ് താൻ കരുതുന്നത്. ഒരാൾ ചെയ്യുന്ന ജോലിയും അതിന്റെ രീതികളും മറ്റുള്ളവർ മനസിലാക്കിയാൽ ഭാഷ ഒരു പ്രശ്നമേയല്ലെന്നും  പ്രഭുദേവ വ്യക്തമാക്കി.