ബോളിവുഡ് താരങ്ങളെല്ലാം ഇപ്പോൾ അവധിയാഘോഷിക്കാനും ഉല്ലസിക്കാനും മാലിദ്വീപിലേക്കാണ് പറക്കുന്നത്. ലോക്കഡൗൺ മാറിയതോടെ നിരവധി താരങ്ങളാണ് അവധി ആഘോഷിക്കുന്നതിനായി മാലിദ്വീപിൽ എത്തിയത്. നടി സൊനാക്ഷി സിൻഹയും മാലിയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്. നീലക്കടലിൽ നീന്തിത്തുടിക്കുന്ന താരത്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

കടലിൽ കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പരന്നു കിടക്കുന്ന കടലിൽ കറുത്ത ബിക്കിനി ധരിച്ചാണ് താരം കിടക്കുന്നത്. നീല കടലിനൊപ്പം മേഘങ്ങൾ നിറഞ്ഞ നീല ആകാശവും ചിത്രത്തിന് കൂടുതൽ ഭം​ഗി നൽകുന്നുണ്ട്. ലോങ് ഷോട്ട് ചിത്രം മാലിദ്വീപിന്റെ മനോഹാരിത നിറഞ്ഞതാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കുറച്ചു നാളുകളായി മാലിദ്വീപിൽ വെക്കേഷൻ ആഘോഷത്തിലാണ് സൊനാക്ഷി. ഇതിനോടകം മനോഹരമായ നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഇതിനിടെ സ്കൂബ ഡൈവിങ് ലൈസൻസും താരം സ്വന്തമാക്കിയിരുന്നു. താരം തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. സൽമാന്റെ നായികയായി ധഭാങ്കിലാണ് താരത്തെ അവസാനമായി കണ്ടത്. അജയ് ദേവ്ഗണിനൊപ്പം ബുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും മകളാണ് ‌സൊനാക്ഷി. ആര്യ വിദ്യാ മന്ദിറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോനാക്ഷി, പിന്നീട് ശ്രീമതി നാത്തിബായ് ദാമോദർ താക്കർസേ വനിതാ സർവകലാശാലയുടെ കീഴിലുള്ള പ്രമീള വിതാൽദാസ് പോളിടെക്നിക്കിൽനിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടിയിരുന്നു. 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.ഈസ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.