- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെമിനിസ്റ്റായ സോനം വിവാഹം കഴിഞ്ഞയുടൻ ഭർത്താവിന്റെ പേര് ഒപ്പം ചേർത്തത് ശരിയായില്ലെന്ന് തസ്ലീമ നസ്രീൻ; ഫെമിനിസത്തിന്റെ അർത്ഥം അറിയാത്തവർ ഗൂഗിളിൽ നോക്കി പഠിക്കാൻ ഉപദേശിച്ച് സോനം കപൂർ അഹൂജ
സോനം കപൂർ ആനന്ദ് അഹൂജ വിവാഹ വിശേഷത്തിന്റെ അലയൊലികൾ ഇനിയും ഒടുങ്ങിയിട്ടില്ല. വിവാഹ വസ്ത്രത്തിന്റേയും ആഭരണത്തിന്റെയും എല്ലാം വിശേഷങ്ങൾ ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. പിന്നാലെ വിവാദങ്ങളും വന്നു. സിക്ക് മതാചാരപ്രകാരം നടന്ന വിവാഹത്തിൽ ആചാരം തെറ്റിച്ചുവെന്നും അപമാനിച്ചുവെന്നുമുള്ള വിവാദമാണ് വിവാഹത്തിൽ തല പൊക്കിയത്. ഇതിന് പിന്നാലെ സോനത്തിന്റെ വിവാഹത്തെ വിവാദത്തിൽ നിറച്ചു നിർത്തിയിരിക്കുന്നത് എഴുത്തുകാരി തസ്ലിമ നസ്രിൻ ആണ്. വിവാഹം കഴിഞ്ഞയുടൻ സോനം ഭർത്താവിന്റെ പേര് കൂടെ ചേർത്തത് ശരിയായില്ലെന്നാണ് തസ്‌ളിമ പറഞ്ഞത്. തസ്ലീമയുടെ ഈ പ്രസ്താവന ഫെമിനിസ്റ്റുകൾ ഏറ്റെടുക്കുകയും ചെയ്തു. ഇത്രയും വലിയ ഫെമിനിസ്റ്റായ സോനം ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നു. ആനന്ദ് തന്റെ പേര് വിവാഹ ശേഷം മാറ്റിയോ എന്ന് നോക്കണമെന്നും തസ്‌ളിമ പറഞ്ഞു. സോനം കപൂർ വിവാഹ ശേഷം ആനന്ദിന്റെ കുടുംബപ്പേരായ അഹൂജയെ കൂടി ഉൾപ്പെടുത്തി. സോനം കെ. അഹൂജയെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പേര് രേഖപ്പെടുത്തിയത്. എന്നാൽ വിവാദത്തിനെതിര വളരെ രോഷത്തോ
സോനം കപൂർ ആനന്ദ് അഹൂജ വിവാഹ വിശേഷത്തിന്റെ അലയൊലികൾ ഇനിയും ഒടുങ്ങിയിട്ടില്ല. വിവാഹ വസ്ത്രത്തിന്റേയും ആഭരണത്തിന്റെയും എല്ലാം വിശേഷങ്ങൾ ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. പിന്നാലെ വിവാദങ്ങളും വന്നു. സിക്ക് മതാചാരപ്രകാരം നടന്ന വിവാഹത്തിൽ ആചാരം തെറ്റിച്ചുവെന്നും അപമാനിച്ചുവെന്നുമുള്ള വിവാദമാണ് വിവാഹത്തിൽ തല പൊക്കിയത്.
ഇതിന് പിന്നാലെ സോനത്തിന്റെ വിവാഹത്തെ വിവാദത്തിൽ നിറച്ചു നിർത്തിയിരിക്കുന്നത് എഴുത്തുകാരി തസ്ലിമ നസ്രിൻ ആണ്. വിവാഹം കഴിഞ്ഞയുടൻ സോനം ഭർത്താവിന്റെ പേര് കൂടെ ചേർത്തത് ശരിയായില്ലെന്നാണ് തസ്‌ളിമ പറഞ്ഞത്. തസ്ലീമയുടെ ഈ പ്രസ്താവന ഫെമിനിസ്റ്റുകൾ ഏറ്റെടുക്കുകയും ചെയ്തു.
ഇത്രയും വലിയ ഫെമിനിസ്റ്റായ സോനം ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നു. ആനന്ദ് തന്റെ പേര് വിവാഹ ശേഷം മാറ്റിയോ എന്ന് നോക്കണമെന്നും തസ്‌ളിമ പറഞ്ഞു. സോനം കപൂർ വിവാഹ ശേഷം ആനന്ദിന്റെ കുടുംബപ്പേരായ അഹൂജയെ കൂടി ഉൾപ്പെടുത്തി. സോനം കെ. അഹൂജയെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പേര് രേഖപ്പെടുത്തിയത്.
എന്നാൽ വിവാദത്തിനെതിര വളരെ രോഷത്തോടെ് സോനം പ്രതികരിച്ചു. എന്റെ തലയിൽ ആരും തോക്കുചൂണ്ടിയിട്ടല്ല പേരു മാറ്റിയത്. ഫെമിനിസത്തിന്റെ അർത്ഥമറിയാത്തവർ ഗൂഗിളിൽ നോക്കി പഠിക്കുന്നത് നന്നായിരിക്കും. ആനന്ദ് പേരുമാറ്റിയോ ഇല്ലയോ എന്ന് വിവാദമുണ്ടാക്കുന്നവർ നോക്കുന്നത് നല്ലതാണെന്നും സോനം പറഞ്ഞു നിറുത്തി. ഇതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലെ തന്റെ പേര് തിരുത്തി ആനന്ദ് അഹൂജയും എത്തി. ആനന്ദ് എസ് അഹൂജ എന്നാണ് ഇൻസ്റ്റഗ്രാമിലെ തന്റേ പേര് സോനത്തിന്റെ ഭർത്താവ് ചെയ്ഞ്ച് ചെയ്തത്.