നുഷ്‌കയുടേയും കോഹ്ലിയുടേതിനും ശേഷം മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയാകുകയാണ് ബോളീവുഡ്.ബോളീവുഡ് താര സുന്ദരിയും അനിൽ കപൂറിന്റെ മകളുമായ സോനം കപൂറിന്റെ വിവാഹമാണ് ബോളിവുഡിൽ അടുത്തതായി നടക്കാൻ പോകുന്നതെന്നാണ് വാർത്ത

പ്രമുഖ ബിസിനസ്മാൻ ആനന്ദ് അഹൂജയാണു വരൻ.ഡൽഹി കേന്ദ്രികരിച്ചുള്ള ഷൂ ബ്രാൻഡ് ഉടമയാണ് ആനന്ദ്. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 2018 മാർച്ചിൽ ഇരുവരുടെയു വിവാഹം ഉണ്ടാകും എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. വിവാഹത്തിനായി ജോധ്പൂരുള്ള ഉമൈർ പാലസ് സോനം ബുക്ക് ചെയ്തു കഴിഞ്ഞു എന്നും പറയുന്നു.

പാപരാസികൾ പിന്തുടരുന്ന സെലിബ്രിറ്റി കമിതാക്കളിൽ മുൻപന്തിയിലുണ്ടായിരുന്നവരാണ് സോനവും ആനന്ദ് അഹൂജയും.ക്യാമറക്ക് മുമ്പിൽ വരാൻ മടികാണിക്കാതിരുന്ന ഇരുവരും വിവാഹ വാർത്തകൾ മുമ്പേ നിഷേധിച്ചിരുന്നില്ല. ആനന്ദിന് സോനത്തിന്റെ കുടുംബവുമായി നേരത്തെ ബന്ധവുമുണ്ട്. പ്രശസ്തമായ വാർട്ടൺ ബിസ്‌നസ് സ്‌കൂളിലായിരുന്നു ആനന്ദിന്റെ ഉന്നത പഠനം. പഠനത്തിന് ശേഷം ആനന്ദ് ഷൂ ബിസ്‌നസ് രംഗത്തേക്ക് തിരിഞ്ഞു. നീർജയിലെ അഭിനയത്തിന് സോനത്തിന് കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡ് ലഭിച്ചിരുന്നു