- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോനം കപൂർ- ആനന്ദ് അഹൂജ വിവാഹച്ചടങ്ങുകൾക്ക് മുംബൈയിൽ തുടക്കം; രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിന് ഇന്ന് മെഹന്ദി ആഘോഷങ്ങളോടെ തുടക്കം; വിവാഹത്തിന് ശേഷം കിടപ്പറയിൽ പാലിക്കാൻ ആനന്ദ് മുന്നോട്ട് വച്ച നിബന്ധന വെളിപ്പെടുത്തി സോനംകപൂർ
ബോളിവുഡ് കാത്തിരുന്ന താരവിവാഹത്തിന് ആരംഭമായി. നടൻ അനിൽ കപൂറിന്റെ മകൾ സോനം കപൂറും കാമുകനും ബിസിനസുകാരനുമായ ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിന്റെ മെഹന്ദി ആഘോഷങ്ങൾക്കാണ് തുടക്കമായി. ഇന്നും നാളെയുമായാണ് താരവിവാഹം നടക്കുക. മുംബൈയിലാണ് വിവാഹം നടക്കുക. ലണ്ടനിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലവും പിന്നീട് മാറ്റുകയായിരുന്നു ഇന്ന് വിവാഹത്തിന് മുന്പുള്ള മെഹന്ദി ആഘോഷം നടന്നു. അനിൽ കപൂറിന്റെ സഹോദരനും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ, മക്കളായ ജാൻവി, ഖുശി, അർജുൻ, സംവിധായകൻ കരൺ ജോഹർ, മറ്റൊരു സഹോദരൻ സഞ്ജയ് കപൂർ, മകൾ ഷനായ കപൂർ തുടങ്ങിയവർ മെഹന്ദി ആഘോഷങ്ങൾക്കായി അനിൽ കപൂറിന്റെ വസതിയിൽ എത്തിക്കഴിഞ്ഞു.. പീച്ച് നിറത്തിലുള്ള വസ്ത്രമാണ് സോനം മെഹന്ദി ആഘോഷങ്ങൾക്കായി തിരഞ്ഞെടുത്തി രിക്കുന്നത്. ആനന്ദ് അഹൂജയും ചടങ്ങിൽ പങ്കെടുക്കാനായി അനിൽ കപൂറിന്റെ വസതിയിൽ എത്തിയിട്ടുണ്ട്. അബു ജനി സന്ദീപ് ഖോസ്ല, അനാമിക ഖന്ന, അനുരാധ വഖിൽ എന്നിവർ ഡിസൈൻ ചെയ്ത വസ്ത്രമാണ് സോനം വിവാഹ രാവിൽ ധരിക്കുക. വിവാഹം സ്വകാര്യമായ ചടങ്ങാ
ബോളിവുഡ് കാത്തിരുന്ന താരവിവാഹത്തിന് ആരംഭമായി. നടൻ അനിൽ കപൂറിന്റെ മകൾ സോനം കപൂറും കാമുകനും ബിസിനസുകാരനുമായ ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിന്റെ മെഹന്ദി ആഘോഷങ്ങൾക്കാണ് തുടക്കമായി. ഇന്നും നാളെയുമായാണ് താരവിവാഹം നടക്കുക. മുംബൈയിലാണ് വിവാഹം നടക്കുക.
ലണ്ടനിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലവും പിന്നീട് മാറ്റുകയായിരുന്നു ഇന്ന് വിവാഹത്തിന് മുന്പുള്ള മെഹന്ദി ആഘോഷം നടന്നു. അനിൽ കപൂറിന്റെ സഹോദരനും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ, മക്കളായ ജാൻവി, ഖുശി, അർജുൻ, സംവിധായകൻ കരൺ ജോഹർ, മറ്റൊരു സഹോദരൻ സഞ്ജയ് കപൂർ, മകൾ ഷനായ കപൂർ തുടങ്ങിയവർ മെഹന്ദി ആഘോഷങ്ങൾക്കായി അനിൽ കപൂറിന്റെ വസതിയിൽ എത്തിക്കഴിഞ്ഞു..
പീച്ച് നിറത്തിലുള്ള വസ്ത്രമാണ് സോനം മെഹന്ദി ആഘോഷങ്ങൾക്കായി തിരഞ്ഞെടുത്തി രിക്കുന്നത്. ആനന്ദ് അഹൂജയും ചടങ്ങിൽ പങ്കെടുക്കാനായി അനിൽ കപൂറിന്റെ വസതിയിൽ എത്തിയിട്ടുണ്ട്. അബു ജനി സന്ദീപ് ഖോസ്ല, അനാമിക ഖന്ന, അനുരാധ വഖിൽ എന്നിവർ ഡിസൈൻ ചെയ്ത വസ്ത്രമാണ് സോനം വിവാഹ രാവിൽ ധരിക്കുക.
വിവാഹം സ്വകാര്യമായ ചടങ്ങായതിനാൽ തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷം ആഘോഷിക്കുമ്പോൾ തങ്ങൾക്ക് എല്ലാ അനുഗ്രഹവും സ്‌നേഹവും ചൊരിഞ്ഞതിൽ നന്ദിയുണ്ടെന്നും വിവാഹ തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് കപൂർ-അഹൂജ കുടുംബം സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചിരുന്നു. മാത്രമല്ല ആനന്ദ് കിടപ്പറയിൽ മുന്നോട്ട് വച്ച നിബന്ധന കൂടി സോനം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ാതാനടക്കമുള്ള എല്ലാ സ്ത്രീകളും പാലിക്കേണ്ട നിയമമാണ് ഇതെന്ന് സോനം അടിവരയിടുന്നു.
സോനം സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. അതിനാൽ തന്നെ മൊബൈൽ ഫോൺ സോനത്തിന്റെ ജീവിതത്തിന്റെ ഭാഗവുമാണ്. തന്റെ ഇൻസ്റ്റഗ്രാം പേജും മറ്റുമെല്ലാം സോനം പരിശോധിക്കുന്നത് ഈ ഫോണിലൂടെയാണ്. എന്നാൽ വിവാഹം കഴിയുന്നത് മുതൽ ഫോൺ കിടപ്പറയിൽ നിന്ന് മാറ്റിക്കോളണം എന്നാണ് ആനന്ദിന്റെ നിർദ്ദേശം. ഉറങ്ങുന്ന സമയത്ത് ഫോൺ കിടപ്പറയിൽ നിന്ന് മാറ്റി ബാത്ത് റൂമിലോ, ഹാളിലോ , അല്ലെങ്കിൽ മറ്റേതെങ്കിലും മുറിയിലോ ചാർജ് ചെയ്യാൻ വയ്ക്കണമെന്നതാണ് ആനന്ദിന്റെ നിബന്ധനയെന്നാണ് സോനം വെളിപ്പെടുത്തിയത്.