റെ നാളുകളായി കേൾക്കുന്ന ബോളിവുഡ് സൂപ്പർ നായികയും അനിൽ കപൂറിന്റെ മകളുമായ സോനം കപൂർ വിവാഹം ഒടുവിൽ ഉറപ്പിച്ചതായി സൂചന. ജനീവയിൽ വച്ച് മെയ് 11നും 12 നും ആയിരിക്കും ചടങ്ങുകൾ നടക്കുക.നേരത്തേ ജോധ്പൂരിലോ ഉദയ്പൂരിലോ വച്ച് വിവാഹം നടത്താനായിരുന്നു പദ്ധതി.

വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി മുംബയ് മിററർ റിപ്പോർട്ട് ചെയ്തു. ഹിന്ദു ആചാര പ്രകാരമായിരിക്കും ചടങ്ങുകൾ നടക്കുക.കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഇപ്പോൾ തന്നെ വിമാനയാത്ര ബുക്ക് ചെയ്;തതായും റിപ്പോർട്ടുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹനിശ്ചയത്തിന് തൊട്ടു പിന്നാലെ തന്നെ വിവാഹവും നടക്കും.

അക്ഷയ്കുമാർ നായകനായ റസ്തത്തിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് സോനവും അഹൂജയും തമ്മിലുള്ള പ്രണയ ബന്ധം സംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വന്നത്.പ്രമുഖ ബിസിനസുകാരനും, ഭാനെ ഫാഷൻ സ്റ്റോറിന്റെ ഉടമയുമായ ആനന്ദ് അഹൂജയാണ് വരൻ.ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ അനിൽ കപൂറിന്റെ 60ാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ആനന്ദ് അഹൂജയും എത്തിയിരുന്നു. ലണ്ടനിൽ വെച്ച് 2016 ലായിരുന്നു ആഘോഷം നടത്തിയത്. അന്നായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. നേരത്തെ മറ്റ് പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും പ്രണയം പരസ്യമായത് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷമാണ്. രണ്ട് വർഷത്തെ പ്രണയസാഫല്യത്തിന് കൂടിയാണ് സമാപ്തിയാകുന്നത്.