മുംബൈ: കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തരെ നേരിട്ടുകണ്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചോദിക്കാൻ അവസരങ്ങൾ ഒന്നും നൽകിയില്ല. എന്നാൽ തലമുതിർന്ന മാദ്ധ്യമപ്രവർത്തകർ പോലും മോദിക്കൊപ്പം നിന്ന് സെൽഫി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് കണ്ടു. ഇതിനിടെ ഇന്നലെ ബോളിവുഡ് താരങ്ങളെയും മോദി ഇന്നലെ കണ്ടിരുന്നു. മുംബൈയിൽ റിലയൻസ് ഫൗണ്ടേഷന്റെ പരിപാടിയിലാണ് ബോളിവുഡ് താരങ്ങളെ മോദി കണ്ടത്.

ചടങ്ങിൽവച്ച് പ്രധാനമന്ത്രിക്ക് കൈകൊടുക്കാനും ഫോട്ടോയെടുക്കാനും താരങ്ങൾ മൽസരിച്ചു. സെയ്ഫ് അലിഖാനും കരീന കപൂറും മോദിക്കൊപ്പം ഫോട്ടോയെടുത്തു. ഇതിനിടെ സോനം കപൂർ മോദിക്കൊപ്പം നിന്നെടുത്ത സെൽഫി ട്വിറ്ററിൽ വൈറലായി. ട്വിറ്ററിലെ ശക്തമായ സാന്നിധ്യമായ സോനം കപൂർ എടുത്ത സെൽഫി ആയിരക്കണക്കിന് പേരാണ് റീട്വീറ്റ് ചെയ്തത്.