- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാലത്തു ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒരു ബോളിവുഡ് നടി കൂടി; 'ഞാനും ബാല്യത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെ'ന്നു സോനം കപൂർ
മുംബൈ: ബോളിവുഡ് താരം സോനം കപൂറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാലോകത്തു ചർച്ചാവിഷയം. കുട്ടിക്കാലത്തു താൻ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു സോനം വെളിപ്പെടുത്തിയത്. രാജീവ് മസന്തുമായി നടത്തിയ അഭിമുഖത്തിലാണു വെളിപ്പെടുത്തൽ. ചെറുപ്പമായിരുന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആ അവസ്ഥ ഒരുപാട് നാൾ മാനസികസംഘർഷത്തിലാക്കിയെന്നും സോനം കപൂർ പറഞ്ഞു. ഇതെക്കുറിച്ചു കൂടുതലൊന്നും നടി പറഞ്ഞില്ല. കുട്ടികൾക്ക് ഒരു മുന്നറിയിപ്പും അവബോധവും നൽകാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണു നടി പറഞ്ഞത്. മുമ്പു നടി കൽക്കി, അനൗഷ്‌ക ശങ്കർ, തപ്‌സി തുടങ്ങിയ നടിമാരും ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. മുമ്പു പലപ്പോഴും അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോനം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. എപ്പോഴും തന്റെ അഭിപ്രായങ്ങൾ വ്യക്തമായി തുറന്നു പറയുന്ന താരം കൂടിയാണിവർ. രാജ്യത്ത് വർദ്ധിച്ചു വരുന്ന പീഡനത്തെ കുറിച്ചുള്ള രാജീവ് മസന്തിന്റെ ചോദ്യത്തിന് മറുപടി പറയവെയാണു താനും കുട്ടിക്കാലത്തു പീഡനത്തിന് ഇരയായിട്ടുണ്ടെന്നു സോനം പറഞ്
മുംബൈ: ബോളിവുഡ് താരം സോനം കപൂറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാലോകത്തു ചർച്ചാവിഷയം. കുട്ടിക്കാലത്തു താൻ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു സോനം വെളിപ്പെടുത്തിയത്.
രാജീവ് മസന്തുമായി നടത്തിയ അഭിമുഖത്തിലാണു വെളിപ്പെടുത്തൽ. ചെറുപ്പമായിരുന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആ അവസ്ഥ ഒരുപാട് നാൾ മാനസികസംഘർഷത്തിലാക്കിയെന്നും സോനം കപൂർ പറഞ്ഞു.
ഇതെക്കുറിച്ചു കൂടുതലൊന്നും നടി പറഞ്ഞില്ല. കുട്ടികൾക്ക് ഒരു മുന്നറിയിപ്പും അവബോധവും നൽകാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണു നടി പറഞ്ഞത്. മുമ്പു നടി കൽക്കി, അനൗഷ്‌ക ശങ്കർ, തപ്‌സി തുടങ്ങിയ നടിമാരും ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
മുമ്പു പലപ്പോഴും അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോനം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. എപ്പോഴും തന്റെ അഭിപ്രായങ്ങൾ വ്യക്തമായി തുറന്നു പറയുന്ന താരം കൂടിയാണിവർ. രാജ്യത്ത് വർദ്ധിച്ചു വരുന്ന പീഡനത്തെ കുറിച്ചുള്ള രാജീവ് മസന്തിന്റെ ചോദ്യത്തിന് മറുപടി പറയവെയാണു താനും കുട്ടിക്കാലത്തു പീഡനത്തിന് ഇരയായിട്ടുണ്ടെന്നു സോനം പറഞ്ഞത്.
സോനത്തിന്റെ കരിയറിലെ തന്നെ മികച്ച അഭിനയ പ്രകടനം നടത്തിയത് ഈ വർഷമാണ്. നീരജ എന്ന ചിത്രത്തിലൂടെ. ഈ വർഷത്തെ ദേശീയ പുരസ്‌ക്കാരം ഒരു പക്ഷേ സോനത്തിനാണെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.