- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽമീഡിയയിൽ സജീവമായിരുന്ന സോനം കപൂർ ട്വിറ്റർ വിടുന്നു; ട്വിറ്റർ നെഗറ്റീവാകുന്നു എന്ന പോസ്റ്റോടെ തത്കാലം മാറി നില്ക്കുന്നതായി അറിയിച്ച് നടിയുടെ പോസ്റ്റ്; നടി മാറിനില്ക്കുന്നത് ട്രോളുകൾ അസഹനീയമായിട്ടെന്ന് സൂചന
സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവും സജീവമായി ചർച്ച നടത്തുന്ന നടിമാരിൽ ഒരാളായിരുന്നു് സോനം കപൂർ. എന്നാൽ സോഷ്യൽമീഡിയ ഇപ്പോൾ നെഗറ്റീവ് എനർജി നല്കുന്നു എന്ന കാരണത്താൽ ട്വിറ്ററിൽ നിന്ന് തൽക്കാലം മാറിനിൽക്കുകയാണെന്ന് വ്യക്തമാക്കി സോനം കപൂർ രംഗത്ത് എത്തിയതാണ് പുതിയ വാർത്ത. പ്രത്യേക കാരണം വ്യക്തമാക്കാൻ സോനം കപൂർ തയ്യാറായിട്ടുമില്ല. ട്വിറ്റർ വിടാൻ പോകുന്നു. ഇത് നെഗറ്റീവാണ്. എല്ലാവർക്കും സമാധാനവും സ്‌നേഹവും എന്നാണ് സോനം കപൂർ ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത്. സോനം കപൂർ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുകയു ട്രോളാകുകയും ചെയ്തിനു പിന്നാലെയാണ് ട്വിറ്റിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിക്കുന്നതും. മുംബൈയിലെ മലിനീകരണത്തിനെതിരെ നടി ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഏറെ ചർച്ചയായത്. ടൗണിൽ എത്താൻ രണ്ടു മണിക്കൂറെ ആവശ്യമുള്ളൂ. പക്ഷേ ഇപ്പോഴും എത്തിയിട്ടില്ല. റോഡുകൾ മോശമാണ്. മലിനീകരണം ആണ്. വീട്ടിൽ നിന്നു പുറത്തുപോകുന്നത് തന്നെ ദുഷ്‌കരമാണ് എന്നായിരുന്നു സോനം കപൂറിന്റെ ഇൻസ്റ്റാ ഗ്രാം പോസ്റ്റ്. ഇത് സ്‌ക്രീൻഷോെട്ടടുത്ത് ആനന്ദ് വസു എന്ന
സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവും സജീവമായി ചർച്ച നടത്തുന്ന നടിമാരിൽ ഒരാളായിരുന്നു് സോനം കപൂർ. എന്നാൽ സോഷ്യൽമീഡിയ ഇപ്പോൾ നെഗറ്റീവ് എനർജി നല്കുന്നു എന്ന കാരണത്താൽ ട്വിറ്ററിൽ നിന്ന് തൽക്കാലം മാറിനിൽക്കുകയാണെന്ന് വ്യക്തമാക്കി സോനം കപൂർ രംഗത്ത് എത്തിയതാണ് പുതിയ വാർത്ത. പ്രത്യേക കാരണം വ്യക്തമാക്കാൻ സോനം കപൂർ തയ്യാറായിട്ടുമില്ല.
ട്വിറ്റർ വിടാൻ പോകുന്നു. ഇത് നെഗറ്റീവാണ്. എല്ലാവർക്കും സമാധാനവും സ്‌നേഹവും എന്നാണ് സോനം കപൂർ ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത്. സോനം കപൂർ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുകയു ട്രോളാകുകയും ചെയ്തിനു പിന്നാലെയാണ് ട്വിറ്റിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിക്കുന്നതും.
മുംബൈയിലെ മലിനീകരണത്തിനെതിരെ നടി ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഏറെ ചർച്ചയായത്. ടൗണിൽ എത്താൻ രണ്ടു മണിക്കൂറെ ആവശ്യമുള്ളൂ. പക്ഷേ ഇപ്പോഴും എത്തിയിട്ടില്ല. റോഡുകൾ മോശമാണ്. മലിനീകരണം ആണ്. വീട്ടിൽ നിന്നു പുറത്തുപോകുന്നത് തന്നെ ദുഷ്‌കരമാണ് എന്നായിരുന്നു സോനം കപൂറിന്റെ ഇൻസ്റ്റാ ഗ്രാം പോസ്റ്റ്.
ഇത് സ്‌ക്രീൻഷോെട്ടടുത്ത് ആനന്ദ് വസു എന്നയാൾ സോനത്തിന് മറുപടിയുമായി ട്വിറ്ററിലെത്തി. 'നിങ്ങളെ പോലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാത്തവരും ഇന്ധനക്ഷമത കുറഞ്ഞ ആഡംബര വണ്ടികൾ ഉപയോഗിക്കുന്നവരുമാണ് മുംബൈയിലെ മലിനീകരണത്തിന് കാരണംമെന്നും,നിങ്ങളെ പോലുള്ളവർ ഉപയോഗിക്കുന്ന കാറുകൾക്ക് മൂന്നോ നാലോ കിലോമീറ്റർ മാത്രമാണ് മൈലേജ്. നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന എ.സികളും ആഗോളതാപനത്തിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്െന്നും ട്വീറ്റായി എത്തിയതോടെ ഇത് വെറലാവുകയും ചെയ്തു,. ഇതോടെ സോനം ഇതിന് മറുപടിയായെത്തി.
'നിന്നെ പോലുള്ള ആണുങ്ങൾ ഉപദ്രവിക്കുമെന്ന ഭയം കാരണമാണ് സ്ത്രീകൾ പൊതുഗതാഗതം ഉപയോഗപ്പെടുത്താൻ മടിക്കുന്നത്' എന്നായിരുന്നു സോനത്തിന്റെ മറുപടി. സോനത്തിന്റെ ഇത്തരത്തിലുള്ള മറുപടിയും വൻ ചർച്ചക്കാണ് വഴിവെച്ചത്.
നേരത്തെ ഓൺലൈൻ ട്രോൾ ആക്രമണത്തിനിരയായ സോനം വിദ്വേഷത്തോടെ പെരുമാറാതിരിക്കാനും സെലിബ്രിറ്റികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ നിന്നു വിട്ടു നിൽക്കാനും തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും സോനത്തിന്റെ ട്വിറ്ററിൽ നിന്നുള്ള പിന്മാറ്റം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.