മുംബൈ: സോനം അങ്ങനെ സോനം കപൂർ അഹൂജയായി...സഹദരി റിയാ കപൂർ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങളോടെ പോസ്റ്റിട്ടു.നാലുവർഷത്തെ പ്രണയത്തിന്റെ സാഫല്യം കൂടിയാണ് സോനത്തിന്.സോനത്തിന്റെ അമ്മായി കവിത സിംഗിന്റെ ബാന്ദ്രയിലെ ബംഗ്ളാവിൽ പരമ്പരാഗത പഞ്ചാബി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. താരങ്ങളെ സാക്ഷി നിർത്തിയാണ് ആനന്ദ് അഹൂജ സോനത്തെ മിന്നു കെട്ടിയത്.

കപൂർ കുടുംബാംഗങ്ങളും ബച്ചൻ കുടുംബാംഗങ്ങളും, കരൺ ജോഹർ, സോനത്തിന്റെ അടുത്ത സുഹൃത്ത് ജാക്വലിൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വൈകീട്ട് സഹപ്രവർത്തകർക്കായി ലീലയിൽ ഗംഭീര വിരുന്നുമുണ്ടായിരുന്നു.