ടുത്തിടെ കണ്ട ബോളിവുഡ് വിവാഹ ആഘോഷങ്ങളിൽ താരങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുകയാണ് സോനം കപൂറിന്റെ വിവാഹ വിരുന്ന്.ബോളിവുഡിന്റെ പ്രിയതാരം സോനം കപൂറും വരൻ ആനന്ദ് അഹൂജയുടെയും ഏറെ നാളത്തെ പ്രണയ സാക്ഷാത്കാരം പൂവണിഞ്ഞ സന്തോഷത്തിന് ആശംസകളറിയിക്കാൻ ബോളിവുഡിന്റെ സൂപ്പർതാരങ്ങളും എത്തിയിരുന്നു.

മുംബൈയിൽ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ മുഖ്യ ആകർഷണം ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരങ്ങൾ തന്നെയായിരുന്നു. സോനത്തിന്റെ അമ്മായിയുടെ ബാന്ദ്രയിലെ വീട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.പിന്നീട് മുംബൈയിലെ ലീല ഹോട്ടലിൽ നടന്ന വിവാഹ റിസപ്ഷന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ, രൺവീർ സിങ്, ഉൾപ്പടെ ഒട്ടുമിക്ക താരങ്ങളും റിസപ്ഷനെത്തിയിരുന്നു.

റിസ്പ്ഷനെത്തിയ താരങ്ങളുടെ കലാപ്രകടനം കൊണ്ട് ശരിക്കും ഒരാവാർഡ് നിശയുടെ അനുഭൂതിയായിരുന്നു ലീല ഹോട്ടലിൽ പിന്നീട് നടന്നത്. വർഷങ്ങൾക്ക് ശേഷം സൽമാനും ഷാരൂഖ് തങ്ങളൊരുമിച്ചഭിനിയച്ച ചിത്രമായ കരൺ അർജുന്റെ പാട്ടിനൊത്ത് ചുവടു വച്ചു. ഇതിനിടെ നൃത്തം ചെയ്യാൻ സോനത്തിന്റെ അമ്മ സുനിത കപൂറും ഇവരോടൊപ്പം ചേർന്നു താൻ പഴയ ചുവടൊന്നും മറന്നിട്ടില്ലെന്ന് അനിൽ കപൂറും തെളിയിച്ചു. രൺവീർ സിംഗും ഷാരുഖും അനിൽ കപൂറും ഒന്നിച്ച് പിന്നീട് നൃത്തം ചെയ്യാൻ തുടങ്ങി.

ഇതിനിടെ നൃത്തത്തിൽ മാത്രമല്ല വേണമെങ്കിൽ പാട്ടിലും താനൊരു കൈ നോക്കുമെന്ന ധൈര്യത്തോടെ സൽമാൻ ഖാൻ ഗാനമാലപിച്ചു. കൂടെ ബോളിവുഡിന്റെ കിങ് ഖാനും കൂടി. ആഘോഷരാവിന്റെ അവസാനം വരൻ ആനന്ദ് അഹൂജയെ എടുത്തുയർത്തി നവ ദമ്പതികൾക്ക് ആശംസ നേരുകയായിരുന്നു രൺവീർ സിങ്.

സൂപ്പർതാരങ്ങൾക്കൊപ്പം വിരുന്നിനെത്തിയ പൂർവ്വകാമുകികാമുകന്മാരുടെ സംഗമങ്ങളും ക്യാമറാ കണ്ണുകൾക്ക് വിരുന്നായി.വർഷങ്ങൾക്ക് മുൻപു വരെയുള്ള പ്രണയ തകർച്ചകൾ പരസ്പരം കണ്ടുമുട്ടിയെങ്കിലും പരസ്പരം മുഖം കൊടുക്കാൻ ഇവരാരും തയ്യാറായില്ലെന്നുള്ളതാണ് രസകരം. ഇതിന്റെ വീഡിയോകളാണ് ഇപ്പോൾ വൈറലാകുന്നത്.

ഐശ്വര്യ അഭിഷേകിനൊപ്പമെത്തിയപ്പോൾ തനിച്ചാണ് സല്ലുവെത്തിയത്. മുൻ കാമുകി കരിഷ്മയെ ബച്ചനും നോക്കിയില്ല. പുതിയ കാമുകൻ റൺബീറിനൊപ്പമാണ് ആലിയ വന്നത്. മുൻ കാമുകൻ സിദ്ധാർത്ഥിനെ നോക്കാതെയായിരുന്നു ആലിയയുടെ നടപ്പ്. തനിച്ചായിരുന്നു സിദ്ധാർത്ഥ്. മുൻ കാമുകിയായ കത്രീന അടുത്തു കൂടി പോയിട്ടും റൺബീറും നോക്കിയില്ല.
ഭാര്യ മിറയ്ക്കൊപ്പം ഷാഹിദും, ഭർത്താവ് സെയ്ഫിനൊപ്പവുമാണ് കരീനയുമെത്തിയത്.