- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വെല്ലിങ്ടണിൽ നിന്നും കാണാതായ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഗർഭിണിയായ യുവതിയുടെ മൃതദേഹം കിട്ടിയത് വെയററാപ്പ് ബീച്ച് തീരത്ത് നിന്ന്; മുംബൈക്കാരായ ഭർത്താവിനും കുടുംബത്തിനും നേരെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കഴിഞ്ഞ ശനിയാഴ്‌ച്ച മുതൽ കാണാതായ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെയർറാപ്പ ബിച്ച് തീരത്ത് നിന്ന് കിട്ടിയ മൃതദേഹം 26 കാരിയായ സോനം ഷേലാറിന്റെ താണെന്ന നിഗമനത്തിലാണ് പൊലീസ്. ഒദ്യോഗിക തിരിച്ചറിയിൽ പരിശോധന നടത്തിയതിന് ശേഷമായിരിക്കും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനാകൂവെന്ന് പൊലീസ് അറിയിച്ചു വെല്ലിങ്ടൺ നഗരപ്രദേശത്തുള്ള കാണ്ടല്ല എന്ന സ്ഥലത്ത് നിന്നും ശനിയാഴ്‌ച്ച മുതലാണ് 26 കാരിയായ സോണം സേലാർ എന്ന യുവതിയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്. സോന കാണാതാകുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്നു.സാഗർ ഷെലാർ എന്ന ഇന്ത്യക്കാരനാണ് സോണത്തിന്റെ ഭർത്താവ്.. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നിട് ഏപ്രിലിലാണ് സോണം ന്യൂസിലന്റിലേക്ക് എത്തിയത്. എന്നാൽ കാണാതായ ശനിയാഴ്‌ച്ച രാവിലെ തന്നെ സോനം ആകെ വിഷമത്തിലായിരുന്നെന്നും സ്‌കാനിങിലൂടെ പെൺകുഞ്ഞാണ് എന്നാണ് അറിഞ്ഞതാണ് വിഷമത്തിന് കാരണമെന്നും ഭർത്താവ് പൊലീസിന് മൊഴിനല്കിയിരുന്നു. യുവതിയു
കഴിഞ്ഞ ശനിയാഴ്‌ച്ച മുതൽ കാണാതായ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെയർറാപ്പ ബിച്ച് തീരത്ത് നിന്ന് കിട്ടിയ മൃതദേഹം 26 കാരിയായ സോനം ഷേലാറിന്റെ താണെന്ന നിഗമനത്തിലാണ് പൊലീസ്. ഒദ്യോഗിക തിരിച്ചറിയിൽ പരിശോധന നടത്തിയതിന് ശേഷമായിരിക്കും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനാകൂവെന്ന് പൊലീസ് അറിയിച്ചു
വെല്ലിങ്ടൺ നഗരപ്രദേശത്തുള്ള കാണ്ടല്ല എന്ന സ്ഥലത്ത് നിന്നും ശനിയാഴ്‌ച്ച മുതലാണ് 26 കാരിയായ സോണം സേലാർ എന്ന യുവതിയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്.
സോന കാണാതാകുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്നു.സാഗർ ഷെലാർ എന്ന ഇന്ത്യക്കാരനാണ് സോണത്തിന്റെ ഭർത്താവ്.. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നിട് ഏപ്രിലിലാണ് സോണം ന്യൂസിലന്റിലേക്ക് എത്തിയത്. എന്നാൽ കാണാതായ ശനിയാഴ്‌ച്ച രാവിലെ തന്നെ സോനം ആകെ വിഷമത്തിലായിരുന്നെന്നും സ്‌കാനിങിലൂടെ പെൺകുഞ്ഞാണ് എന്നാണ് അറിഞ്ഞതാണ് വിഷമത്തിന് കാരണമെന്നും ഭർത്താവ് പൊലീസിന് മൊഴിനല്കിയിരുന്നു. യുവതിയുടെ മൃതേദഹം കണ്ടെത്തിയകതോടെ പൊലീസ് ബന്ധുക്കളിലേക്കും ഭർത്താവിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് സാധ്യത.