- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വെല്ലിങ്ടണിൽ നിന്നും ഇന്ത്യക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി; ഗർഭിണിയായ യുവതിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പൊലീസ്; സ്‌കാനിങിലൂടെ പെൺകുഞ്ഞെന്ന് അറിഞ്ഞത് മുതൽ ഭാര്യ സങ്കടത്തിലായിരുന്നെന്ന് വെളിപ്പെടുത്തി ഭർത്താവും
ശനിയാഴ്‌ച്ച മുതൽ വെല്ലിങ്ടണിൽ നിന്നും കാണാതായ ഗർഭിണിയായ ഇന്ത്യൻ യുവതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. വെല്ലിങ്ടൺ നഗരപ്രദേശത്തുള്ള കാണ്ടല്ല എന്ന സ്ഥലത്ത് നിന്നും ശനിയാഴ്‌ച്ച മുതലാണ് 26 കാരിയായ സോണം സേലാർ എന്ന യുവതിയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. സോനത്തിന് കാഷ്മിരി ഈവിലാണ് അവസാനം കണ്ടെതെന്നും പരാതിയിൽ പറയുന്നു. ബ്രൗൺ കളറിലുള്ള ജക്കറ്റും, കറുപ്പും വെളുപ്പും ഓറഞ്ച് കളറും കലര്ന്ന രോമങ്ങൾ ഉള്ളതാണ് ജാക്കറ്റെന്നും കാണാതായ സമയത്ത് ഇതാണ് ധരിച്ചിരുന്നതെനന്ും പൊലീസ് പറയുന്നു. യുവതിയെ കണ്ടെത്താനായി ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും അറിവ് ലഭിക്കുന്നവർ (04) 381 2000എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. സാഗർ ഷെലാർ എന്ന ഇന്ത്യക്കാരനാണ് സോണത്തിന്റെ ഭർത്താവ്.. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നിട് ഏപ്രിലിലാണ് സോണം ന്യൂസിലന്റിലേക്ക് എത്തിയത്. ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നെന്നും ഭാര്യ അഞ്ച് മാസം ഗർഭിണിയാണെന്നും സാഗർ പറയുന്നു. എന്നാൽ കാണാതായ ശനിയാഴ്‌ച്ച രാവിലെ തന
ശനിയാഴ്‌ച്ച മുതൽ വെല്ലിങ്ടണിൽ നിന്നും കാണാതായ ഗർഭിണിയായ ഇന്ത്യൻ യുവതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. വെല്ലിങ്ടൺ നഗരപ്രദേശത്തുള്ള കാണ്ടല്ല എന്ന സ്ഥലത്ത് നിന്നും ശനിയാഴ്‌ച്ച മുതലാണ് 26 കാരിയായ സോണം സേലാർ എന്ന യുവതിയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. സോനത്തിന് കാഷ്മിരി ഈവിലാണ് അവസാനം കണ്ടെതെന്നും പരാതിയിൽ പറയുന്നു.
ബ്രൗൺ കളറിലുള്ള ജക്കറ്റും, കറുപ്പും വെളുപ്പും ഓറഞ്ച് കളറും കലര്ന്ന രോമങ്ങൾ ഉള്ളതാണ് ജാക്കറ്റെന്നും കാണാതായ സമയത്ത് ഇതാണ് ധരിച്ചിരുന്നതെനന്ും പൊലീസ് പറയുന്നു. യുവതിയെ കണ്ടെത്താനായി ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും അറിവ് ലഭിക്കുന്നവർ (04) 381 2000എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
സാഗർ ഷെലാർ എന്ന ഇന്ത്യക്കാരനാണ് സോണത്തിന്റെ ഭർത്താവ്.. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നിട് ഏപ്രിലിലാണ് സോണം ന്യൂസിലന്റിലേക്ക് എത്തിയത്. ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നെന്നും ഭാര്യ അഞ്ച് മാസം ഗർഭിണിയാണെന്നും സാഗർ പറയുന്നു. എന്നാൽ കാണാതായ ശനിയാഴ്‌ച്ച രാവിലെ തന്നെ സോനം ആകെ വിഷമത്തിലായിരുന്നെന്നും സ്‌കാനിങിലൂടെ പെൺകുഞ്ഞാണ് എന്നാണ് അറിഞ്ഞതാണ് വിഷമത്തിന് കാരണമെന്നും ഭർത്താവ് പറയുന്നു. സോനം ആൺകുഞ്ഞിനെ ഏറെ ആഗ്രഹിച്ചിരുന്നതായും സാഗർ പൊലീസിനോട് പറഞ്ഞു.