- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൊണാറ്റ മൾട്ടിഫങ്ഷൻസ് വാച്ചുകൾ വിപണിയിൽ; വ്യത്യസ്ത സബ്ഡയലുകളും മികച്ച രൂപകല്പനയുമായി സൊണാറ്റ മൾട്ടിഫങ്ഷൻസ് വാച്ചുകൾ
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള വാച്ച് ബ്രാൻഡായ സൊണാറ്റ വനിതകൾക്കും പുരുഷന്മാർക്കുമായി മൾട്ടിഫങ്ഷൻ വാച്ചുകൾ വിപണിയിലിറക്കി. രൂപഭംഗിയും പ്രവർത്തനമികവും സംയോജിപ്പിച്ചിരിക്കുകയാണ് പുതിയ മൾട്ടിഫങ്ഷൻസ് വാച്ചുകളിൽ.
ഉയർന്ന ഗുണമേന്മയുള്ളതും വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് അനുയോജ്യവും ആകർഷകമായ രൂപകല്പനയിലുമുള്ള സ്‌റ്റൈലിഷ് വാച്ചുകളാണ് സൊണാറ്റ അവതരിപ്പിക്കുന്നത്. ദിവസം, തീയതി, സെക്കൻഡ് തുടങ്ങിയവ കാണിക്കുന്ന സബ്ഡയലുകൾ ആണ് ഇവയുടെ പ്രത്യേകത. വനിതകൾക്കും പുരുഷന്മാർക്കുമായി വ്യത്യസ്തമായ 24 വാച്ചുകൾ ആണ് ഈ ശേഖരത്തിൽ ഉള്ളത്. 1999 മുതൽ 2799 രൂപവരെയാണ് വില.
മൾട്ടിഫങ്ഷൻസ് സീരീസിലെ വനിതകൾക്കുള്ള വാച്ചുകൾ ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ബൈമെറ്റൽ ബ്രേസ്ലെറ്റുകളും ഡയലുകളും, ആന്ത്രാസൈറ്റ് മെഷ് സ്ട്രാപ്പുകൾ, അലംകൃതമായ ഡയലുകൾ എന്നിവയാണ് ഇവയുടെ പ്രത്യേകത.
മൾട്ടിഫങ്ഷൻസ് സീരീസിലെ പുരുഷന്മാർക്കുള്ള വാച്ചുകളും ഫീച്ചറുകൾ നിറഞ്ഞതും ആകർഷകമായ വിലയിലുള്ളതുമാണ്. മികച്ച ഗുണനിലവാരവും ഡിസൈൻ മികവും ഉൾക്കൊള്ളിച്ചിരിക്കുന്നതാണ് ഈ വാച്ചുകൾ. മികച്ച ഫീച്ചറുകളും സിഗ്‌നേച്ചർ ഡിസൈനും ഈ വാച്ചുകളെ എല്ലാ അവസരങ്ങൾക്കും അനുയോജ്യമാക്കുന്നു.
മൾട്ടിഫങ്ഷൻസ് സീരീസിലെ പുരുഷന്മാർക്കുള്ള വാച്ചുകൾ 12 വേരിയന്റകളിലായി 2399 മുതൽ 2699 രൂപ വരെ വിലയിൽ ലഭ്യമാണ്.
ഒരു ബ്രാൻഡ് എന്ന നിലയിൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ശ്രമിക്കുന്നതെന്ന് സൊണാറ്റ മാർക്കറ്റിങ് ഹെഡ് സുബിഷ് എസ്. പറഞ്ഞു. സ്‌റ്റൈലും ഫങ്ഷണാലിറ്റിയും ഒന്നിച്ചുചേരുന്നതാണ് സൊണാറ്റയുടെ മൾട്ടിഫങ്ഷൻസ് വാച്ചുകൾ. യുവാക്കൾക്കും സജീവമായ ഉപയോക്താക്കൾക്കുമായി സൊണാറ്റ മൾട്ടിഫങ്ഷൻസ് അവതരിപ്പിക്കുന്നതിന് സന്തോഷമുണ്ട്. വിവിധ അവസരങ്ങളിൽ അണിയുവാൻ അനുയോജ്യമായ മികച്ച രൂപകല്പനയിലുള്ള വാച്ചകളാണ് ഈ ശേഖരത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.