കൊച്ചി: ആനന്ദസാഗരം തീർത്തെൻ മനതാരിൽ നിറയണേ കണ്ണായെന്നാണ് ഓരോ ഭക്തന്റെയും ഉള്ളം ആഗ്രഹിക്കുക. ശ്രവണസുന്ദരങ്ങളായ ഭക്തിഗാനങ്ങളെത്രയോ നമ്മെ ആനന്ദലഹരിയിൽ ആറാടിച്ചിട്ടുണ്ട്. ഇപ്പോൾ രഘുനാഥ് ഗുരുവായൂറിന്റെ രചനയിൽ രഞ്ജിത് മേലേപ്പാട്ട് സംഗീതം നൽകിയ 'ആനന്ദ സാഗരം' എന്ന കൃഷ്ണ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്. കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദം ഗാനത്തിന്റെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. പ്രിയതാരം മോഹൻലാൽ ജന്മാഷ്ടമി ദിനത്തിൽ ലോഞ്ച് ചെയ്ത ഗാനം പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.

ഒരു പാട് പ്രശസ്ത കാലാകാരന്മാർ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. രൂപ രേവതി (വയലിൻ), രാജേഷ് ചേർത്തല (ഓടകുഴൽ), വി സൗന്ദര രാജൻ (വീണ), അഭിജിത് എം വാരിയർ (നാദസ്വരം), പ്രശാന്ത് (താളവാദ്യം), സന്ദീപ് മോഹൻ (ഗിറ്റാർ, ബേസ്). മ്യൂസിക് വീഡിയോയുടെ ക്യാമറ നിർവഹിച്ചത് ഹസീൽ എം ജലാൽ. എഡിറ്റിങ് ശരത് കൃഷ്ണ. മ്യുസിക്247നാണ് ആനന്ദ സാഗരം റിലീസ് ചെയ്തിരിക്കുന്നത്.