- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മമ്മുട്ടി ആരാധകർ കാത്തിരുന്ന ആ ഗാനമെത്തി; യെരൂശലേം നായകാ... എന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനം പുറത്തിറങ്ങി; ശ്രേയാ ജയദീപ് ആലപിച്ച മെലഡിക്ക് ഈണം നൽകിയത് ഗോപി സുന്ദർ
തിരുവനന്തപുരം: ഒടുവിൽ ആ ഗാനം എത്തി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ 'യെരുശലേം നായകാ...' എന്ന ഗാനം പുറത്തിറങ്ങി. അതിമനോഹരമായ ഈ മെലഡിയാണെന്ന് വിലയിരുത്തിയാണ് ആരാധകർ ഗാനത്തെ വരവേൽക്കുന്നത്. ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ശ്രേയാ ജയദീപ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ചിത്രത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചാണ് ആരാധകർ മമ്മുട്ടി നായകനാകുന്ന പടത്തെ കാത്തിരിക്കുന്നത്. അതിമനോഹരമെന്ന് പലരും ഗാനത്തെ വിലയിരുത്തിക്കഴിഞ്ഞു. ക്രിസ്ത്യൻ ഭക്തിഗാന ശൈലിയിലാണ് ഗാനം. അർഥവത്തായ വരികളും ഏറ്റവും യോജ്യമായ ഈണവും ചേരുന്ന ഗാനം ആയിരങ്ങളെ ആകർഷിക്കുന്നു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്. ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ആയിരുന്നു അദ്ദേഹം ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തും. കസ്ബ ഒരുക്കിയ ഗുഡ്വിൽ എന്റർടൈന്മെന്റ്‌സാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും നേരത്തെ വലിയ കയ്യടി
തിരുവനന്തപുരം: ഒടുവിൽ ആ ഗാനം എത്തി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ 'യെരുശലേം നായകാ...' എന്ന ഗാനം പുറത്തിറങ്ങി. അതിമനോഹരമായ ഈ മെലഡിയാണെന്ന് വിലയിരുത്തിയാണ് ആരാധകർ ഗാനത്തെ വരവേൽക്കുന്നത്.
ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ശ്രേയാ ജയദീപ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ചിത്രത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചാണ് ആരാധകർ മമ്മുട്ടി നായകനാകുന്ന പടത്തെ കാത്തിരിക്കുന്നത്.
അതിമനോഹരമെന്ന് പലരും ഗാനത്തെ വിലയിരുത്തിക്കഴിഞ്ഞു. ക്രിസ്ത്യൻ ഭക്തിഗാന ശൈലിയിലാണ് ഗാനം. അർഥവത്തായ വരികളും ഏറ്റവും യോജ്യമായ ഈണവും ചേരുന്ന ഗാനം ആയിരങ്ങളെ ആകർഷിക്കുന്നു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്.
ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ആയിരുന്നു അദ്ദേഹം ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തും. കസ്ബ ഒരുക്കിയ ഗുഡ്വിൽ എന്റർടൈന്മെന്റ്‌സാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും നേരത്തെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിക്കാൻ മനോഹരമായ ഗാനവും എത്തുന്നത്.