കൊച്ചി: അയാൾ ശശി എന്ന ചിത്രത്തിന് വേണ്ടി നടൻ ശ്രീനിവാസൻ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി. വി. വിനയകുമാർ രചിച്ച് ബാസിൽ സി.ജെ ഈണമിട്ട 'അക്കനെയിൽ തന്നാൽ ചക്കനെയിൽ' എന്ന ഗാനം യൂട്യൂബിലാണ് പുറത്തിറക്കിയത്.

കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, അനിൽ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഏറെ നിരൂപകശ്രദ്ധ നേടിയ 'അസ്തമയം വരെ' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് അയാൾ ശശി. പിക്സ് ആൻഡ് ടേൽസിന്റെ ബാനറിൽ ഛായാഗ്രാഹകൻ പി. സുകുമാറും സുധീഷ് പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശ്രീനിവാസന്റെ മകൻ ഗായകനായാണ് സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധിക്കപ്പെടുന്ന നായകനും തിരിക്കഥാകൃത്തും സംവിധായകനുമായി വിനീത് ശ്രീനിവാസൻ മാറി. ഇവിടെ അഭിനയവും എഴുത്തുമായി സിനിമയിൽ നിറഞ്ഞ താരം ഇപ്പോൾ ഗായകനുമാവുന്നു.