- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താകും ആസിഫ് അലിയും ബിജു മേനോനും ഉദ്ദേശിച്ചത്? 'കവി ഉദ്ദേശിച്ചതി'ലെ പാട്ടുകൾ ഇതാ
കൊച്ചി: ആസിഫ് അലി - ബിജു മേനോൻ ചിത്രം 'കവി ഉദ്ദേശിച്ചതി'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ജേക്‌സ് ബിജോയ് ഈണം പകർന്ന മൂന്ന് ഗാനങ്ങളും വിനു തോമസിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്. തോമസ് ലിജു തോമസ് സംവിധാനം നിർവഹിച്ച 'കവി ഉദ്ദേശിച്ചതി'ൽ ആസിഫ് അലി, ബിജു മേനോൻ എന്നിവർക്കു പുറമെ നരേനും പ്രധാന വേഷത്തിലെത്തുന്നു. അഞ്ജു കുര്യനാണ് നായിക. ലെന, ബാലു വർഗീസ്, സുധി കോപ്പ, സിജാ റോസ് തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ്. ഛായാഗ്രഹണം ഷെഹനാദ് ജലാലും ചിത്രസംയോജനം സുനിൽ എസ് പിള്ളയുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയിയുടേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. 'കവി ഉദ്ദേശിച്ചത്?' ആസിഫ് അലിയുടെ രണ്ടാമത്തെ പ്രൊഡക്ഷൻ സംരംഭമാണ്. സജിൻ ജാഫറിനൊപ്പം ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.
കൊച്ചി: ആസിഫ് അലി - ബിജു മേനോൻ ചിത്രം 'കവി ഉദ്ദേശിച്ചതി'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ജേക്‌സ് ബിജോയ് ഈണം പകർന്ന മൂന്ന് ഗാനങ്ങളും വിനു തോമസിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്.
തോമസ് ലിജു തോമസ് സംവിധാനം നിർവഹിച്ച 'കവി ഉദ്ദേശിച്ചതി'ൽ ആസിഫ് അലി, ബിജു മേനോൻ എന്നിവർക്കു പുറമെ നരേനും പ്രധാന വേഷത്തിലെത്തുന്നു. അഞ്ജു കുര്യനാണ് നായിക.
ലെന, ബാലു വർഗീസ്, സുധി കോപ്പ, സിജാ റോസ് തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ്. ഛായാഗ്രഹണം ഷെഹനാദ് ജലാലും ചിത്രസംയോജനം സുനിൽ എസ് പിള്ളയുമാണ് നിർവഹിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയിയുടേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. 'കവി ഉദ്ദേശിച്ചത്?' ആസിഫ് അലിയുടെ രണ്ടാമത്തെ പ്രൊഡക്ഷൻ സംരംഭമാണ്. സജിൻ ജാഫറിനൊപ്പം ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.